Trending

ജീവന്റെ തുടിപ്പായി അച്ഛനും മകനും: സതീഷ് 41-ാം തവണയും രോഹിത് കന്നി രക്തദാനവും നിർവ്വഹിച്ചു.

ജീവന്റെ തുടിപ്പായി അച്ഛനും മകനും: സതീഷ് 41-ാം തവണയും രോഹിത് കന്നി രക്തദാനവും നിർവ്വഹിച്ചു.



 
​കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുതിയൊരു മാതൃക തീർത്ത് അച്ഛനും മകനും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് അടിയന്തരമായി രക്തം ആവശ്യമാണെന്ന 'ഹോപ്പ്' ഗ്രൂപ്പിലെ സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടനെയാണ് സതീഷ് മാവൂർ മകനുമായി ബ്ലഡ് സെന്ററിലെത്തിയത്.

കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനായ സതീഷിന്റെ 41-ാമത്തെ രക്തദാനമായിരുന്നു ഇത്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ രോഹിത്തും ഇന്നലെ ആദ്യമായി രക്തദാനം നിർവ്വഹിച്ചു.


സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ സതീഷിന്റെയും, കന്നി രക്തദാനം നിർവ്വഹിച്ച രോഹിത്തിന്റെയും ഈ പ്രവൃത്തിയെ അഭിനന്ദനങ്ങളോടെയാണ് നാട് ഏറ്റെടുക്കുന്നത്. രക്തദാന രംഗത്തെ സജീവ സാന്നിധ്യമായ ഹോപ്പ് ഫൗണ്ടേഷൻ ഇരുവരെയും അഭിനന്ദിച്ചു. മറ്റുള്ളവർക്ക് പ്രചോദനമേകുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post