അറിവിന്റെ പുതുപുലരി; അരീക്കൽ മദ്രസ ഒന്നാം നില സമുച്ചയം ഉദ്ഘാടനം ചെയ്തു
പെരുവയൽ: പ്രദേശത്തെ വൈജ്ഞാനിക മുന്നേറ്റത്തിന് കരുത്തുപകർന്ന് പെരുവയൽ അരീക്കൽ മദ്രസയുടെ പുതിയ ബിൽഡിംഗ് സമുച്ചയം നാടിന് സമർപ്പിച്ചു. മദ്രസയുടെ പുതുതായി നിർമ്മിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം പെരുവയൽ മഹല്ല് പ്രസിഡന്റ് പി.കെ. മൊയ്തീൻ കോയ ഹാജി നിർവ്വഹിച്ചു.
ചടങ്ങിൽ കോഡൂർ മുഹമ്മദ് മുസ്ലിയാർ, മഹല്ല് ഖത്തീബ് ബഷീർ ബാഖവി, മദ്രസ സദർ കുഞ്ഞഹമ്മദ് മുസ്ലിയാർ, ബീരാൻ ഹാജി എന്നിവർ പ്രാർത്ഥനകൾക്കും വൈജ്ഞാനിക സദസ്സിനും നേതൃത്വം നൽകി. ദാറുസ്സലാം മദ്രസ പ്രസിഡന്റ് കെ.കെ. മൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് ജനറൽ സെക്രട്ടറി കെ. മൂസ മൗലവി, അരീക്കൽ അബു ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
പുതിയ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലൂടെ മദ്രസ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മികവ് പുലർത്താൻ സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു.
ജനറൽ സെക്രട്ടറി കെ. അബ്ദുറഹിമാൻ സ്വാഗതവും മദ്രസ ട്രഷറർ പി.കെ. മുനീർ നന്ദിയും രേഖപ്പെടുത്തി. നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്ത പ്രൗഢമായ ചടങ്ങോടെയാണ് ഉദ്ഘാടന കർമ്മം പൂർത്തിയായത്.
Tags:
Peruvayal News



