കെ.എം. ഒ കോളേജിൽ ബ്രേസ് അപ്പ് 2. 0 അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു.
കോളേജ് അധ്യാപകർക്കായി കെ.എം.ഒ. ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടത്തപ്പെടുന്ന ബ്രേസ് അപ് - 2.0 പരിശീലന പരിപാടി പ്രൊഫ. ഇ. പി . ഇമ്പിച്ചികോയ ( പ്രിൻസിപ്പാൾ, സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ) ഉൽഘാടനം ചെയ്തു.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ , പാഠ്യ- പഠനമേഖലകളിലെ നൂതന രീതികൾ, പാഠ്യപദ്ധതി നിർവ്വഹണം, ഗവേഷണം എന്നീ വിഷയങ്ങളിൽ സെഷനുകൾ ഉണ്ടാവും. ഡോ.ടി. മുഹമ്മദലി (പ്രിൻസിപ്പൾ) അധ്യക്ഷനായി. പ്രൊഫ. എ. ബി. മൊയ്തീൻ കുട്ടി, പ്രൊഫ. ഒ. കെ. മുഹമ്മദലി, ശ്രീ . കെ.കെ.സുബൈർ , മിസ് . റൈഹാന കെ. മിസ്. സി, സീമ. ടി. കെ, മുബശ്ശിർ പി. കെ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. നൗഷാദ് പി. പി (എം. ജി. സർവ്വകലാശാല, കോട്ടയം), ഡോ. വി.കബീർ ( കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ, ഫാറൂഖ് കോളെജ്) , ഡോ. ഉമേഷ് (അസ്സോസ്സിയേറ്റ് പ്രൊഫസർ , അമൽ കോളെജ്, നിലമ്പൂർ ) , ഡോ. കെ എം ഷരീഫ് ( ഫാറൂഖ് ട്രൈനിംഗ് കോളേജ്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും . രണ്ട് ദിവസം നടക്കുന്ന പരിപാടി നാളെ (ചൊവ്വ) സമാപിക്കും.
Tags:
Kozhikode News
