Trending

മാറ്റത്തിൻ്റെ കാഹളം മുഴക്കി റസാഖ് മാസ്റ്ററുടെ മണ്ഡലം തലപര്യടനം

മാറ്റത്തിൻ്റെ കാഹളം മുഴക്കി റസാഖ് മാസ്റ്ററുടെ മണ്ഡലം തലപര്യടനം


പെരുവയൽ:
കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ. റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഇന്ന് ഒളവണ്ണ,പെരുവയൽ, പെരുമണ്ണ പഞ്ചായത്ത് പര്യടനത്തിന് ശേഷം പെരുമണ്ണ ടൗണിൽ സമാപിച്ചു. ഒളവണ്ണ എം.ജി.നഗറിൽ നിയോജക മണ്ഡലം യു.ഡി എഫ് കൺവീനർ എ.ടി. ബഷീർ ഉദ്ഘാടനം ചെയ്തു. സന്തോഷ് പിലാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സി. ഹനീഫ സ്വാഗതം പറഞ്ഞു. ദിനേഷ്പെരുമണ്ണ, എ.ഷിയാലി, കെ.കെ. കോയ, സി.മരക്കാരുട്ടി, എൻ. മുരളീധരൻ, ഹമീദ് മൗലവി,. വി.പി. സലീം, ടി. പി എം. സാദിഖ് , സുജിത് കാഞ്ഞോളി , സാലിഹ് എം.ജി.നഗർ എന്നിവർ പ്രസംഗിച്ചു.
ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
സ്ത്രീകളും യുവാക്കളും കുട്ടികളും സ്വീകരണ കേന്ദ്രങ്ങളെ സജീവമാക്കി.
ഒളവണ്ണ പഞ്ചായത്തിലെ കൂടത്തും പാറ, പാലാഴി,ഹൈലൈറ്റ്, എം.ജി നഗർ
പെരുവയൽ പഞ്ചായത്തിലെ വെള്ളിപറമ്പ്, കുറ്റിക്കാട്ടൂർ, എരഞ്ഞിക്കൽ താഴം, പരിയങ്ങാട്, അമ്പലമുക്ക്, പെരുവയൽ,കോയങ്ങോട്ടുമ്മൽ
പെരുമണ്ണ പഞ്ചായത്തിലെ പാറക്കോട്ട് താഴം, മുണ്ടുപാലം, അമ്പിലോളി, പുത്തൂർ മഠം, പാറക്കണ്ടം, തുടങ്ങിയ സ്ഥലങ്ങളിൽ പ്രചരണം നടത്തി പെരുമണ്ണയിൽ സമാപിച്ചു.
സമാപന പൊതുയോഗം
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എൻ.സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ കെ.എം.എ റഷീദ്, ടി.കെ അസീസ്, മുജീബ് റഹ്മാൻ ഇടക്കണ്ടി, പി.കെ ഷറഫുദ്ധീൻ,
ഐ മുഹമ്മദ് കോയ, ഹർഷൽ മാസ്റ്റർ, ഹബീബ് ചെറുപ്പ, സുബിത തോട്ടാഞ്ചേരി, അഡ്വ. ജുനൈദ് മൂർക്കനാട്, സി ടി ഷരീഫ്, എം.പി സലീം, ടി.എം ഷിഹാബ്, പ്രഭാവതി ടീച്ചർ, ഹമീദ് മലയമ്മ, അതുല്യ,സജാദ്, ഷാഫി  മാസ്റ്റർ സംസാരിച്ചു.

Post a Comment

Previous Post Next Post