കൊടുവള്ളി ഉപജില്ലയിലെ അധ്യാപകർക്ക് യാത്രയയപ്പ് നൽകി
കോ ഓർഡിനേഷൻ കമ്മിറ്റി സ്നേഹാദരം സംഗമം ശ്രദ്ധേയമായി
മടവൂർ: സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും ഹയർസക്കന്ററി പ്രിൻസിപ്പലായി പ്രമോഷൻ ലഭിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി പി അബ്ദുൾ ഖാദറിനും കൊടുവള്ളി ഉപജില്ലയിലെ അധ്യാപകരുടെ കോ ഓർഡിനേഷൻ കമ്മിറ്റി ഒരുക്കിയ യാത്രയയപ്പ് സമ്മേളനം പ്രൗഢഗംഭീരമായി നടന്നു.
മടവൂർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച് വിരമിക്കുന്നവരുടെ അനുഭവം വരുംതലമുറയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. കോ ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ഫൈസൽ പടനിലം അധ്യക്ഷത വഹിച്ചു.
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദൻ മുട്ടാഞ്ചേരി,
കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ നവനീത് മോഹൻ, റാഫി ചെരച്ചോറ,
വി കെ മുഹമ്മദ് റഷീദ്, സിറാജുദ്ദീൻ, ടിവി നാസർ, പി എം ശ്രീജിത്ത്, പി പി നാസറിൻ, സാജിദത്ത് എന്നിവർ സംസാരിച്ചു.
Tags:
kunnamangalam News


