Trending

ബിജെപിക്കായി കോണ്ഗ്രസിനെ മൂലക്കിരുത്താൻ വഴിയൊരുക്കിയവരാണ് സിപിഎം - ഇടി മുഹമ്മദ് ബഷീർ എംപി

ബിജെപിക്കായി കോണ്ഗ്രസിനെ മൂലക്കിരുത്താൻ വഴിയൊരുക്കിയവരാണ് സിപിഎം - ഇടി മുഹമ്മദ് ബഷീർ എംപി


ഒളവണ്ണ : കേന്ദ്ര ഭരണത്തിൽ നിന്നും കോണ്ഗ്രസിനെ മൂലക്കിരുത്താൻ ബിജെപിക്കായി വഴിയൊരുക്കിയവരാണ് സിപിഎമ്മെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപി. കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്ററുടെ പൊതുപര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നമുക്ക് എല്ലാവർക്കും അറിയാം ബിജെപിയുമായി ഇവർ പുലർത്തിപോന്ന സമീപനത്തിന്റെ കാതൽ, ഇവർക്ക് നാടിൽ ഏറ്റവും വലിയ ശത്രു കോണ്ഗ്രസ് ആണ്. സി.പി.എമ്മിന് ബി.ജെ.പിയുമായി ഒരു അവിശുദ്ധ സഖ്യമുണ്ട്. അതൊരു വസ്തുതയാണ്. അത് എല്ലാവർക്കും അറിയാം. അതാണ് ഞങ്ങൾ പറയുന്നത്. അവർ ബി.ജെ.പിയെ ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല, ഒരു കാര്യം കൂടി നമ്മൾ തിരിച്ചറിയേണ്ടതുണ്ടെന്നും ഇടി പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവാളികളാണവർ. രാജ്യത്ത് കോണ്ഗ്രസിനെ തോൽപ്പിക്കണം എന്നൊരു അജൻഡയെ അവർക്ക് ഉണ്ടായിരുന്നുള്ളൂ. കോണ്ഗ്രസ് തോറ്റാൽ രാജ്യത്ത് വളർന്നു വരാൻ പോകുന്നത് ബിജെപിയാണെന്ന് അവർക്ക് അറിയാമായിരുന്നു. രണ്ട് സീറ്റ് മാത്രമുള്ള ബിജെപിയെ ഇന്ത്യയിൽ ഒരു വലിയ പാർട്ടിയാക്കിയത് ഈ സി.പി.എം ആണ്. ഈ രഹസ്യബന്ധം അന്ന് മുതൽ തന്നെ തുടങ്ങിയതാണെന്നും ഇടി ആരോപിച്ചു.

എന്നാൽ നിങ്ങൾക്ക് അറിയാം യുഡിഎഫിന്റെ രാഷ്ട്രീയ സരണിയിൽ ഇത്തരം ഒളിച്ചുകളികൾ ഒന്നും ഇല്ല.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വളരെ ആത്മവിശ്വാസമുണ്ട്. ഞങ്ങൾ മികച്ച പ്രകടനം നടത്തും. എവിടെ മത്സരിച്ചാലും ഞങ്ങൾക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post