Trending

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന മലപ്രം സ്വദേശി മരിച്ചു ​

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന മലപ്രം സ്വദേശി മരിച്ചു

ചെറൂപ്പ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്രം സ്വദേശി മരിച്ചു. മലപ്രം നാരങ്ങാളി വിജയൻ (65) ആണ് അന്തരിച്ചത്. റിട്ടയേർഡ് മാവൂർ മേഖല നാളികേര സൊസൈറ്റി സെക്രട്ടറിയും സി.പി.ഐ (എം) മലപ്രം വെസ്റ്റ് ബ്രാഞ്ച് അംഗവുമാണ്. പരേതരായ നാരായണൻ നായരുടെയും ജാനകി അമ്മയുടെയും മകനാണ്.
കഴിഞ്ഞ വ്യാഴാഴ്ച പകൽ 2.50-ഓടെ വെള്ളിപറമ്പ് ആറാം മൈൽ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന 'ലൈഫ് ലൈൻ' ബസ് വിജയൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
​ഭാര്യ: ഷൈജ.
​മക്കൾ: വൈഷ്ണവ് (മോൻട്രാ ഇ.വി നടക്കാവ്, സി.പി.ഐ (എം) മലപ്രം വെസ്റ്റ് ബ്രാഞ്ച് അംഗം), വിവേക് (ഭാരത് ബെൻസ് അഴിഞ്ഞിലം).
​സഹോദരങ്ങൾ: ശാന്തകുമാരി, രവീന്ദ്രൻ, ലീല, പുഷ്പ, പരേതയായ ചന്ദ്രമതി.

Post a Comment

Previous Post Next Post