ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
പെരുമണ്ണ :
കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഒ എം എസ് പി യുടെയും പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ പെരുമണ്ണ പാറമ്മൽ സ്ഥിതി ചെയ്യുന്ന ഒഡീസിയ ചപ്പൽ കമ്പനിയിലെ തൊഴിലാളികൾക്കായി ഒരു സംയോജിത മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊജക്ട് മാനേജർ അമിജേഷ് കെ വി സ്വാഗതം പറയുകയും ജില്ലാ എയിഡ്സ് നിയന്ത്രണ ഓഫീസർ കൂടിയായ ജില്ലാ ടി ബി ഓഫീസർ ഡോ: ദിൽമോൻ ടി എൽ പ്രസ്തുത ക്യാംപ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രൊജക്ട് ഡയറക്ടർ നളിനാക്ഷൻ പി കെ മുഖ്യ പ്രഭാഷണം നടത്തുകയും കസാക്സിൻ്റെ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം ജോർജ്, പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ദീപ മേനോൻ, മെഡിക്കൽ കോളജ് ടി ബി യൂണിറ്റിലെ എസ് ടി എസ് റസീന കെ, ഒഡീസിയ കമ്പനി മാനേജർ തോമസ് തുടങ്ങിയവർ ആശംസകളർപ്പിക്കുകയും, പ്രൊജക്ടിൻ്റെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം നന്ദി അർപ്പിക്കുകയും ചെയ്തു.
വിവിധ ആരോഗ്യ പരിശോധനകളായ ജനറൽ മെഡിക്കൽ ചെക്കപ്പ്, ലൈംഗീക രോഗ നിർണ്ണയം, ടി ബി ,ലെപ്രസി , മലേറിയ, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി & സി പരിശോധന, കൗൺസിലിംഗ് മുതലായവക്ക് പ്രൊജക്ട് ഡോക്ടർ റംസി ൻ , പെരുമണ്ണ എഫ് എച്ച് സി യിലെ ജെ എച്ച് ഐ അർത്ഥന എ കെ, എം എൽ എസ് പി മാരായ സ്വർഗ്ഗ കെ, ശ്രുതി ഭാസ്കർ,ജിസ്ന പി , തലക്കുളത്തൂർ ഐ സി ടി സി കൗൺസിലർ റീഷ്മ സി, ലാബ് ടെക്നീഷ്യൻ ചിത്രാഗോവിന്ദ്, മെഡിക്കൽ കോളേജ് ടി ബി യൂണിറ്റ് എസ് ടി എൽ എസ് അഖിൽ സി, പ്രൊജക്ട് കൗൺസിലർ സുജീഷ്, ഫീൽഡ് കോർഡിനേറ്റർ സന്ദീപ് കെ ആർ എന്നിവർ നേതൃത്വം നൽകി
Tags:
Perumanna News

