Trending

പശ്ചിമേഷ്യ

പശ്ചിമേഷ്യ
(കവിത)
രചന : മജീദ് കൂളിമാട്


ബന്ധം തകരുന്നു ചന്തം കുറയുന്നു മാനവർ യുദ്ധത്താൽ വാവിട്ടു കരയുന്നു.
ബദ്ധവൈരികളായ് രാജ്യങ്ങൾ മാറുന്നു.
ബോംബും മിസൈലുകൾ നേർക്കു പായിക്കുന്നു.
പിഞ്ചുകുഞ്ഞുങ്ങളും പാവംമഹിളകൾ, വൃദ്ധജനങ്ങളും രക്ഷയോ തേടുന്നു.
പഠിതാക്കൾ കൂട്ടമായ് മൃത്യു വരിക്കുന്നു, പരിഹാരമില്ലാതെ ലോകം വിറയ്ക്കുന്നു.
ജീവിതം താറുമാറായി നശിക്കുന്നു.
ജനരോഷമൊക്കെയും ഫലമില്ലാതാകുന്നു.
പാട്ടും കഥകളും കവിതകൾ വിരിയുന്നു,
പര്യാവസാനത്തെ കാതോർത്തു കഴിയുന്നു.
മാലാഖമാരിത് രേഖയായ് വെയ്ക്കുന്നു,
മരണം വരിക്കുമ്പോൾ ഏട് തുറക്കുന്നു.
ശാന്തമായ് നീങ്ങട്ടെ ആ പശ്ചിമേഷ്യയിൽ,
ശുഭവാർത്ത കേൾക്കട്ടെ കാണട്ടെ ദൃഷ്ടിയിൽ.
നിർത്തൂ അമേരിക്ക ഇസ്റാഈലും ഇറാൻ ,
നിർത്തണം യുദ്ധമേ
ശാന്തത കൈവരാൻ.
സർവരും ഒരുനാൾ മരിക്കും അതോർക്കണം,
സ്രഷ്ടാവൊരുക്കിയ സ്വർഗത്തിലെത്തണം.
പാടിയെഴുതി ഞാൻ ഭാഗവാക്കായിടാം,
പരനോട് പ്രാർത്ഥിക്കാം നിങ്ങൾക്കും ചേർന്നിടാം.

Post a Comment

Previous Post Next Post