പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ച് കുന്നമംഗലം മണ്ഡലം ഡവലപ്പ്മെൻ്റ് കോൺക്ലേവ്
പുവ്വാട്ടുപറമ്പ്
എൽ ഡി എഫ് കുന്നമംഗലം മണ്ഡലം ഡവലപ്പ്മെൻ്റ് കോൺക്ലേവ് പുവ്വാട്ടുപറമ്പ് അയാന ഓഡിറ്റോറിയത്തിൽ നടന്നു. വരുന്ന അഞ്ച് വർഷം കുന്നമംഗലം മണ്ഡലത്തിൽ നടപ്പിലാക്കേണ്ട വികസനാശയങ്ങൾ രൂപപ്പെടുത്തുന്നതിനാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കോൺക്ലേവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന മുൻ പ്രസിഡൻ്റ് കെ ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എം എൽ എ അധ്യക്ഷനായി. ഷാജി പുത്തലത്ത് ആമുഖാവതരണം നടത്തി. പി കെ പ്രേമനാഥ്, ചൂലൂർ നാരായണൻ , കെ കെ സദാനന്ദൻ എന്നിവർ പങ്കെടുത്തു. 11 വിഷയ സമിതികളിലായി ഗ്രൂപ്പ് ചർച്ചകൾ നടന്നു . ചർച്ചകൾ ക്രോഡീകരിച്ച് ഡോ എം ജി സുരേഷ്, മണലിൽ മോഹനൻ, ഡോ എ എം റീന, കെ ടി ആനന്ദ്കുമാർ, എൻ വി അനിത, ബാബു പറശേരി, പി മുഹമ്മദ്, കെ എം കോയ, വി മജ്നാസ്, ഇ അബ്ദുൾ ഹമീദ്, സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു. പി ഷൈപു സ്വാഗതവും ശ്രീനിവാസൻ ചെറുകുളത്തൂർ നന്ദിയും പറഞ്ഞു.
Tags:
Peruvayal News
