Trending

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര : പ്രഖ്യാപനം പ്രതീകാത്മകമായി നടപ്പിലാക്കി യൂത്ത് കോൺഗ്രസ്‌

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര : പ്രഖ്യാപനം പ്രതീകാത്മകമായി നടപ്പിലാക്കി യൂത്ത് കോൺഗ്രസ്‌


കൂരാച്ചുണ്ട് : യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമ്പോൾ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപനത്തിന്റെ പ്രചാരണാർഥം ശനിയാഴ്ച രാവിലെ കല്ലാനോട് നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിലെ വനിത യാത്രക്കാരുടെ ടിക്കറ്റുകൾ  ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സൗജന്യയാത്ര സൗകര്യമൊരുക്കി.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു മോൾ തോമസ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കല്ലാനോട്‌ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രേയ അരുൺ തെക്കേപറമ്പിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് സിമിലി ബിജു മുഖ്യപ്രഭാഷണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ജോസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, യുഡിവൈഎഫ് പഞ്ചായത്ത് ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post