ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര. മുളിയങ്ങൽ കെ കെ കണാരൻ പ്രതിഭ ലൈബ്രറിക്ക് വേണ്ടി ടി പി രാമകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കലിന്റെ അധ്യക്ഷതയിൽ ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗാന കെ സി, വാർഡ് മെമ്പർ സുധ ഉണിച്ചിറക്കണ്ടി, താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ഇ പി ഗോവിന്ദൻ,വി എം മനോജ്, എം കെ ദിനേശൻ, സജീവൻ കോയിലോത്ത്, വത്സൻ എടക്കോടൻ, ഒ കെ അജയൻ മാസ്റ്റർ, ആർ കുഞ്ഞിക്കണ്ണൻ,സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ കെ വിജയൻ സ്വാഗതവും എം നൈജു നന്ദിയും പറഞ്ഞു.
Tags:
Kozhikode News
