ഡോ: ആതിര സുഗതനെ അനുമോദിച്ചു.
കഠിനാദ്ധ്വാനത്തിലൂടെ ഐ എ എസ് വിജയഗാഥ രചിച്ച , പഠന പ്രചോദനത്തിന്റെ സൂര്യ തേജസ് ഡോ: ആതിര സുഗതനെ കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല അനുമോദിച്ചു. അനുമോദന യോഗം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് രജിതകുമാരി. പി അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു കണ്ടറം ചാലിൽ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നിമിഷ നമ്പോലത്ത്,
ഇ.ജയരാജൻ (കോൺഗ്രസ്സ് ) , കെ.ആർ. സുബ്രഹ്മണ്യൻ (സി.പി.ഐ (എം), കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പി.ശശിധരൻ, മാസ്ക്ക് മഞ്ഞൊടി പ്രതിനിധി അക്കിലസ്.ടി.എം, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതവും, വായനശാല ഭരണ സമിതി അംഗം അംശുമതി. കെ നന്ദിയും പറഞ്ഞു.
Tags:
Peruvayal News
