Trending

ഇഫ്ത്താർ മീറ്റും,യാത്രയപ്പും.

ഇഫ്ത്താർ മീറ്റും,യാത്രയപ്പും.


എളേറ്റിൽ: ഈ അധ്യായന വർഷം സർവ്വീസ് പൂർത്തീകരിക്കുന്ന എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്ക് യാത്രയപ്പും ഇഫ്ത്താർ മീറ്റും നടത്തി. എം.ജെ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആന്റ് റയ്ഞ്ചർ ട്രൂപ്പ് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ മുജീബ് ചളിക്കോട് അധ്യക്ഷനായി. സ്റ്റേറ്റ് വൈ പ്രസിഡന്റ് പി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി സുബൈർ,  ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.ടി വനജ, ഗ്രാമ പഞ്ചായത്ത് മെമ്പർ അയ്യൂബ് പൂക്കോട്, റംല മുഹമ്മദലി, സ്കൗട്ട് താമരശ്ശേരി ജില്ലാ സെക്രട്ടറി ജ്യോതി നാരായണൻ , ട്രഷറർ പി നികേഷ് കുമാർ , സി.ടി ഭരതൻ  എന്നിവർ ഉപഹാര സമർപ്പണം നടത്തി. സ്കൗട്ട് വിദ്യാത്ഥികൾ തെങ്ങിൻ തൈ പ്രത്യേക ഉപഹാരവും നൽകി. ഡോ.പി.പി മുഹമ്മദ് ബഷീർ, കെ.ടി വിനോദ്, പി ഇസ്മഈൽ, എം.പി റംല,  എം.എ റഊഫ്, പി.എം ഷബാബ്, എം.പി ഉസയിൻ, മുഹമ്മദ് ഷാഹിദ്, സി.കെ ബുഷ്റ, എം റസീന, കെ.ടി വിനോദ്, ഹയ ഫാത്തിമ, അജുൽ സിവ,  കെ.പി അജ് ലാൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post