ആരോഗ്യ കേരളം ക്യാമ്പെയിൻ മൊബൈൽ ആരോഗ്യ പ്രദർശനവും എൻ.സി.ഡി. പരിശോധന ക്യാമ്പും
ആരോഗ്യ കേരളം ക്യാമ്പെയിനിന്റെ ഭാഗമായി മൊബൈൽ ആരോഗ്യ പ്രദർശനം പെരുവയൽ പഞ്ചായത്തിൽ 23/02/2026 (തിങ്കളാഴ്ച) രാവിലെ 10.00 മണിക്ക്
കുറ്റിക്കാട്ടൂർ വാഗൺ മാർട്ട് സുപ്പർ മാർക്കറ്റിനു മുൻ വശത്തെ പാർക്കിംഗ് എരിയയിൽ
വച്ച് നടത്തി ജെ.എച്ച്.ഐ. മനോജ് കുമാർ സ്വാഗതം ആശംസിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ.വി. ജാഫർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.എച്ച്.സി. മെഡിക്കൽ ഓഫീസർ അബിളി അരവിന്ദ്, വാർഡു മെമ്പർമാരായ അനീഷ് പാലാട്ട്, ജയശ്രീ , സാജിത എന്നിവർ ആശംസകൾ അർപ്പിച്ചു.ജെ.പി.എച്ച്.എൻ.സതി നന്ദി രേഖപ്പെടുത്തി.
ആരോഗ്യ ബോധവത്കരണം, ജീവിതശൈലി രോഗങ്ങൾ, പ്രതിരോധാരോഗ്യം, ആരോഗ്യ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതാണ് മൊബൈൽ ആരോഗ്യ പ്രദർശനത്തിന്റെ ലക്ഷ്യം.
ഇതിനോടനുബന്ധിച്ച് അതേ സ്ഥലത്ത് തന്നെ രക്തസമ്മർദവും, പ്രമേഹവും , Hb സംബന്ധിച്ച പരിശോധന ക്യാമ്പ് നടത്തി. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഓട്ടോ തൊഴിലാളികൾ എന്നിവർ പരിശോധനയ്ക്ക് വിധേയരായി.
Tags:
Mavoor News
