Trending

തണൽ ചാരിറ്റി കുടുംബം റമദാൻ കിറ്റുകൾ നൽകി

തണൽ ചാരിറ്റി കുടുംബം റമദാൻ കിറ്റുകൾ നൽകി.



മാവൂർ: ചാരിറ്റി പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ തണൽ ചാരിറ്റി കുടുംബത്തിൻ്റെ ആഭിമുഖ്യത്തിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്തു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം തൊണ്ടിയേരി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചാരിറ്റി പ്രസിഡണ്ട് പി കെ മുനീർ വിതരണത്തിനുള്ള കിറ്റുകൾ ഏറ്റുവാങ്ങി.
 മുനീർ കുതിരാടം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഒ.എം സമീറ , ട്രഷറർ റാഫി എം.എ മെഡിക്കൽസ്,
 വൈസ് പ്രസിഡണ്ട്മാരായ  സറീന ചെറൂപ്പ, അബ്ദുല്ല കൊയമ്പറ്റ് തണൽ അംഗങ്ങളായ ശിഹാബ് കുറ്റിക്കടവ് , ഹുസൈൻസാഫ് മെഡിക്കൽസ് , സുൽഫി കുറ്റിക്കടവ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post