പുതിയോട്ടിൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച പുതിയോട്ടിൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 3.7 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടത്തിയത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ നദീറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ മുരളീധരൻ, ബ്ലോക്ക് മെമ്പർ വി ദീപ, ഗ്രാമപഞ്ചായത്ത് മെമ്പർ സി.പി സന്തോഷ് കുമാർ, ടി ആനന്ദൻ, ഒ.കെ ജനാർദ്ദനൻ, ഇ വേലായുധൻ, ശ്രീജ പൂളക്കമണ്ണിൽ, പ്രീതി വാലത്തിൽ, പി ഭാസ്കരൻ, പി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:
kunnamangalam News
