ആകാശനീലിമ നീന്തിക്കടന്ന്' പുസ്തക പ്രകാശനം ചെയ്തു
ചെറുകുളത്തൂർ: കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ടി.കെ. സുരേന്ദ്രൻ രചിച്ച 'ആകാശനീലിമ നീന്തിക്കടന്ന്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു. പെരുവയൽ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ നിമിഷ നമ്പോലത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് രജിതകുമാരി പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രന്ഥകാരൻ ലത്തീഫ് പറമ്പിൽ പുസ്തകം കവിയും എഴുത്തുകാരനുമായ രാജീവ് പെരുമൺപുറയ്ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് രാജീവ് പെരുമൺപുറ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. ചിന്മയ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ ഗോപിനാഥൻ സി.സി. പുസ്തക പരിചയം നടത്തി.
ചടങ്ങിൽ കവിയും നാടൻപാട്ട് കലാകാരനുമായ ടി.പി.സി. വളയന്നൂർ, കവിയും എഴുത്തുകാരനുമായ പ്രകാശൻ വി.പി., കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ, പുസ്തക രചയിതാവ് ടി.കെ. സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ ഇ. സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാജു സി. നന്ദിയും പറഞ്ഞു.
Tags:
Peruvayal News
