Trending

ഐ.എസ്.ആർ.ഒ സന്ദർശിച്ച് വിദ്യാർഥികൾ

ഐ.എസ്.ആർ.ഒ സന്ദർശിച്ച് വിദ്യാർഥികൾ


മാവൂർ: ശാസ്ത്രാവബോധം വളർത്തുന്ന എ-പ്ലസ് ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാർഥികളുടെ സംഘം ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ സന്ദർശിച്ചു. രണ്ടു വിഭാഗങ്ങളിൽനിന്നായി 45 വിദ്യാർഥികളും 12 അധ്യാപകരും യാത്രയിൽ പ​ങ്കെടുത്തു. ഡിസംബർ 29, 30 തീയതികളിലാണ് മഹേന്ദ്രഗിരിയിലും തിരുവനന്തപുരത്തുമുള്ള ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾ സന്ദർശിച്ചത്. യാത്രക്ക് സ്കൂൾ പ്രിൻസിപ്പൽ സലിം അൽത്താഫ് നേതൃത്വം നൽകി. അവധിക്കാല പഠനയാത്ര അനുഭവ സമ്പന്നവും വിജ്ഞാന പ്രദവുമായെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post