Trending

ധൂർത്തടിക്കുന്ന സർക്കാർ പെൻഷൻകാരുടെ കണ്ണീര് കാണണം:വി.എം ഉമ്മർ മാസ്റ്റർ....

ധൂർത്തടിക്കുന്ന സർക്കാർ പെൻഷൻകാരുടെ കണ്ണീര് കാണണം:വി.എം ഉമ്മർ മാസ്റ്റർ....


താമരശ്ശേരി.
സാമ്പത്തിക പ്രയാസം പറഞ്ഞ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട സാമ്പത്തികാനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാറിന് കോടികൾ മുടക്കി പ്രചാരണ സംഗമങ്ങൾ നടത്താനും പുത്തൻ കാറുകൾ വാങ്ങാനും ഒരു മടിയുമില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ അഭിപ്രായപ്പെട്ടു. നാമമാത്ര പെൻഷൻ വാങ്ങുന്ന എത്രയോ പേരുടെ ശാപമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ തകർത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 



ജനുവരി 19,20 തീയ്യതികളിൽ താമരശ്ശേരിയിൽ വെച്ച് നടക്കുന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളന സ്വാഗത സംഘ രൂപീകരണയോഗം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷനേഴ്സ് ലീഗ് ജില്ലാ പ്രസിഡൻ്റ് ടി.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷറഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ എസ് പി എൽ ജില്ലാ ജനറൽ സെക്രട്ടറി എൻ സി അബ്ദുൽ ഖാദർ സ്വാഗതവും ട്രഷറർ സുബൈർ നെല്ലൂളി നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ പി.വി. അബ്ദുറഹിമാൻ മാസ്റ്റർ, താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എസ് മുഹമ്മദലി, സെക്രട്ടറി കൗസർ മാസ്റ്റർ, വാർഡ് മെമ്പർ ആസാദ് കാരാടി, മുഹമ്മദലി നങ്ങാറിയിൽ, എ പി ഹുസൈൻ ഹാജി, മജീദ് കോടമ്പുഴ, പി പി അബ്ദുല്ലത്തീഫ് മാസ്റ്റർ, അബ്ദുൽ കരീം കോച്ചേരി, എം പി കെ അഹമ്മദ് കുട്ടി, 
ഇ എ ബഷീർ ചെറുവണ്ണൂർ, എം കെ അബ്ദുൽ മജീദ്, എൻ കെ അബ്ദുൽ ഖാദർ, കെ മജീദ് മാസ്റ്റർ, എം പി മൂസ മാസ്റ്റർ സംസാരിച്ചു.

Post a Comment

Previous Post Next Post