അവിസ്മരണീയമായി മാറിയ പാട്ടും പ്രസംഗവും
പെരുവയൽ പഞ്ചായത്ത് വാർഡ് 24 ൽ മൽസരിക്കുന്ന ATജയശ്രീ, പൈങ്ങോട്ട് പുറം ഡിവിഷൻ ബ്ലോക് പഞ്ചായത്ത് സ്ഥാനാർഥി CKഫസീല ,കുമംഗലം ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സീന എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം കുറ്റിക്കാട്ടൂർ ടൗണിൽ സംഘടിപ്പിച്ച പാട്ടും പ്രസംഗവും നാട്ടുകാർക്ക് പുതിയൊരനുഭവമായി.
AICC മെമ്പർ ഡോ.ഹരിപ്രിയ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കലാ ലീഗിൻ്റെ ഗാനവിരുന്ന് അവിസ്മരണീയമായി.
മുൻ എംപി.രമ്യ ഹരിദാസ് മുഖ്യ അഥിതിയായി.
മുജീബ് റഹ്മാൻ ഇടക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ എ ടി .ബഷീർ ഹാജി, പെരുവയൽ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത, കലാ ലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കർ, കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സരസ്വതി പാലാട്ട്, കലാ ലീഗ് ചെയർമാൻ തൽഹത്ത് കുന്ദമംഗലം, കോഴിക്കോട് ജില്ലാ കലാ ലീഗ് പ്രസിഡണ്ട് സുബൈർ നെല്ലൂളി, പുവ്വാട്ട് പറമ്പ് ഡിവിഷൻ ബ്ലോക് സ്ഥാനാർഥി രാധാഹരിദാസ്, എം വൈ എൽ മണ്ഡലം സെക്രട്ടറി മുഹമ്മദ് കോയ കായലം, എം.സി.സൈനുദ്ദീൻ, അഷ്റഫ് വെള്ളിപറമ്പ്,പെരുവയൽ പഞ്ചായത്ത് പത്തൊൻപതാം വാർഡ് സ്ഥാനാർഥി ബിജു ശിവദാസ്,ഗംഗാധരൻ പറക്കോൾ, എൻ.കെ.യൂസ്ഫ് ഹാജി, മാമുക്കോയ ചാലിയറക്കൽ, കമറുദ്ദീൻ എരഞ്ഞോളി,വാർഡ് 24 ലെ സ്ഥാനാർഥി എ.ടി.ജയശ്രീ, എ.ടി.കുമാരൻ, എൻ.എം ഇർഷാദ് അഹമ്മദ്, ദേവദാസൻ, ഹനീഫ തിരുമംഗലത്ത് സംസാരിച്ചു.
ജലാൽ കൊടുവള്ളി, നൗഷാദ് ചാലിയറക്കൽ, സലീം കമ്പിളിപ്പറമ്പ്, തൻവീറ അഷ്റഫ് വെള്ളിപറമ്പ് , അസീസ് കോഴിക്കൽ, ഹാരിസ് മലബാർ, നിസാർ പെരുമണ്ണ, സാദിഖ് പാറക്കോട്ട് എന്നിവർ ഗാനവിരുന്നിൽ അണിനിരന്നു.
Tags:
Peruvayal News


