പെരുവയൽ അങ്ങാടിയിൽ കൊട്ടിക്കലാശം; ആവേശത്തിരയിൽ അണികൾ!
പെരുവയൽ:
പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുവയൽ അങ്ങാടിയിൽ നടന്ന കൊട്ടിക്കലാശം ആവേശഭരിതമായി. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നീ മുന്നണികളുടെയും പാർട്ടികളുടെയും അണികൾ തങ്ങളുടെ കൊടികളും ചിഹ്നങ്ങളുമേന്തി പ്രകടനമായെത്തി ശക്തി പ്രകടിപ്പിച്ചു.
മൂന്ന് പാർട്ടിക്കാരും യാതൊരു പ്രയാസങ്ങളുമില്ലാതെ അങ്ങാടിയിൽ ഒത്തുചേർന്നത് ശ്രദ്ധേയമായി. മുദ്രാവാക്യം വിളികളോടെ അണികൾ ആർത്തിരമ്പിയതോടെ പെരുവയൽ അങ്ങാടി രാഷ്ട്രീയ ചലനങ്ങളാൽ സജീവമായി. സ്ഥാനാർഥികൾക്കും അണികൾക്കും ഒരുപോലെ ആവേശം പകർന്നുകൊണ്ട് കൊട്ടിക്കലാശം അവസാനിച്ചു.
Tags:
Peruvayal News


