എം.എസ്.എം സംസ്ഥാന സമ്മേളനം: പന്തൽ നിർമാണം തുടങ്ങി
കോഴിക്കോട്: 2025 ഡിസംബർ 25, 26, 27, 28 തീയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് നടക്കാനിരിക്കുന്ന എം.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ പന്തൽ നിർമാണോദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നടന്നു.
പന്തൽ നിർമ്മാണോദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡൻ്റ് ടി. പി. അബ്ദുല്ലക്കോയ മദനി നിർവഹിച്ചു.
കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ,
കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗർ അലി,
ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി,
എം.എസ്.എം സംസ്ഥാന പ്രസിഡൻ്റ് അമീൻ അസ്‌ലഹ്,
ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ,
വൈസ് പ്രസിഡൻ്റ് ജംഷീദ് ഇരുവേറ്റി,
സലാം ഷാക്കിർ,
സെക്രട്ടറി സുഹൈൽ കല്ലേരി,
ഷമൽ മദനി
എന്നിവർ നേതൃത്വം നൽകി.
പുതിയ തലമുറ നേരിടുന്ന ലഹരി, സ്ക്രീൻ, ഗെയിം തുടങ്ങിയ അഡിക്ഷനുകളിൽ നിന്ന് വിമുക്തിയിലേക്കുള്ള മാർഗങ്ങൾ അവതരിപ്പിക്കുന്ന ജെൻ എക്സ്പോ ഡിസംബർ 25ന് ആരംഭിക്കും.
ലിറ്ററേച്ചർ ഫെസ്റ്റ്, എജ്യൂ എക്സ്പോ, കിഡ്സ് ഫെസ്റ്റ്, മെഗാ ജെൻസി കോൺഫറൻസ്, ബുക്ക് ഫെയർ, ഗേൾസ് ഗദറിംഗ്, ഐഡിയ പിച്ചിംഗ് കോൺടെസ്റ്റ്, വിവിധ വർക്ക്ഷോപ്പുകൾ ഉൾപ്പെടെ വിവിധങ്ങളായ പരിപാടികൾ സംസ്ഥാന സമ്മേളന വേദിയിൽ അരങ്ങേറും.
Tags:
Kozhikode News
