മാഹി ഫയർ ഫോഴ്സിന് പുതിയ വാഹനം
മാഹി അഗ്നിശമന സേനയ്ക്ക് അനുവദിച്ച പുതിയ വാഹനം മാഹി ഗവ. ഹൗസിനു മുന്നിൽ വെച്ച് പുതുച്ചേരി നിയമസഭ സ്പീക്കർ ഏമ്പളം ആർ സെൽവം ഫ്ളാഗ് ഓഫ് ചെയ്തു. രമേശ് പറമ്പത്ത് എം എൽ എ, റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, ഫയർ ഓഫീസർ പി രതീഷ് കുമാർ എന്നിവർ സംബന്ധിച്ചു. 3000 ലിറ്റർ വാട്ടർ കപ്പാസിറ്റിയുള്ള വാഹനമാണ് മാഹിക്കായി അനുവദിച്ചത്.
Tags:
Kozhikode News
