Trending

പി.കെ. ഷറഫുദ്ദീന് പൂവാട്ടുപറമ്പിൽ സ്നേഹാദരവ്

പി.കെ. ഷറഫുദ്ദീന് പൂവാട്ടുപറമ്പിൽ സ്നേഹാദരവ്


പൂവാട്ടുപറമ്പ്: പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മികച്ച വികസന പ്രവർത്തനങ്ങൾ നടത്തിയ ജനകീയനായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ പി.കെ. ഷറഫുദ്ദീന് ഊഷ്മളമായ സ്നേഹാദരവ് നൽകി.


പൂവാട്ടുപറമ്പ് വികസന സമിതിയുടെ നേതൃത്വത്തിലാണ് ആദരം സംഘടിപ്പിച്ചത്.
ആറാം വാർഡിൽ നടപ്പാക്കിയ നിരവധി വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സ്നേഹാദരവ് നൽകിയത്. വികസന സമിതി കൺവീനർ മുരളീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സുബൈർ നെല്ലൂളി ഉദ്ഘാടനം ചെയ്തു.



തുടർന്ന് നടന്ന ചടങ്ങിൽ രാമചന്ദ്രൻ, പി.പി. അബ്ദുറഹ്മാൻ ഹാജി, ഗിരീഷ്, ഷെറീന, രാധ ടീച്ചർ, ബബിത, മുഹമ്മദലി, വിജയൻ, ജമാൽ, ഹഫ്സത്ത് എന്നിവർ സംസാരിച്ചു. സ്നേഹാദരവിന് പി.കെ. ഷറഫുദ്ദീൻ മറുപടി പ്രസംഗം നടത്തി. റഹ്മാൻ ചാലിയം സ്വാഗതവും, ഷമീന ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post