ഫാത്തിമ ഉണിക്കൂരിനെ ഉപഹാരം നൽകി ആദരിച്ചു.
മാവൂർ: മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂരിനെ ഉപഹാരം നൽകി ആദരിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ജനകീയ മെമ്പർ കൂടിയായ ഫാത്തിമയുടെ നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് വാർഡ് വികസന സമിതി ഉപഹാരം നൽകിയത്. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്
എ കെ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.വി എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ
കാമ്പുറത്ത് മുഹമ്മദ്,
ടി മുഹമ്മദലി,
ടി കെ മജീദ്, പി അവിന്ദൻ,
പി വിജയകുമാർ, ഹബീബ് ചെറുപ്പ, വി കെ ശരീഫ്, കെ റഷീദ് എന്നിവർ ആശംസകൾ നേർന്നു. വാർഡ് വികസന സമിതി കൺവീനർ യു എ ഗഫൂർ സ്വാഗതവും
സിഡിഎസ് മെമ്പർ ഹയറുന്നിസ നന്ദിയും പറഞ്ഞു.
Tags:
Mavoor News
