ചിറക്കൽ വീട്ടിക്കാട്ട് റോഡ് പ്രവൃത്തി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
മാവൂർ ഗ്രാമപഞ്ചായത്തിലെ ചിറക്കൽ വീട്ടിക്കാട്ട് റോഡ് പ്രവൃത്തി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടത്തുന്നത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി മോഹൻദാസ്, പുതുക്കുടി സുരേഷ്, ഡോ. പി പരമേശ്വരൻ മാസ്റ്റർ, പി നാസിമുദ്ദീൻ, പുതിയോട്ടിൽ അസ്‌ലം എന്നിവർ സംസാരിച്ചു.
Tags:
Mavoor News

