കുന്നമംഗലത്തെ പ്രഭാപൂരിതമാക്കി പുതിയ മിനിമാസ്റ്റ് ലൈറ്റുകൾ കൺതുറന്നു
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പെരിങ്ങളത്തുമായി സ്ഥാപിച്ച 13 മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 81 ലക്ഷം രൂപ വിനിയോഗിച്ച് 58 കേന്ദ്രങ്ങളിലായി ലൈറ്റുകൾ വെക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുന്നമംഗലത്ത് പുതിയ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ചാത്തൻകാവ് ഹെൽത്ത് സെൻ്റർ പരിസരം, വരിട്ട്യാക്കിൽ ജംഗ്ഷൻ, തെയ്യൻ സ്മാരക മന്ദിരം പരിസരം, ശിവഗിരി, പെരിങ്ങളം ശ്രീ ദുർഗ്ഗ ക്ഷേത്ര പരിസരം, പള്ളിയറ ക്ഷേത്ര പരിസരം, ഉപ്പഞ്ചേരിമ്മൽ ബസ്റ്റോപ്പിന് സമീപം, പടനിലം പെട്രോൾ പമ്പിനടുത്ത പള്ളിയുടെ മുമ്പിൽ, പണ്ടാരപ്പറമ്പ് പുഴക്കൽ ബസാർ, പിലാശ്ശേരി ക്രഷർ റോഡ് ജംഗ്ഷൻ, പിലാശ്ശേരി സ്കൂൾ ജംഗ്ഷൻ, കളരിക്കണ്ടി പള്ളിക്ക് മുൻവശം, വെള്ളക്കാട്ട് താഴം എന്നിവിടങ്ങളിലായാണ് ലൈറ്റുകൾ കത്തിച്ചത്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ബ്ലോക്ക് മെമ്പർ എൻ ഷിയോലാൽ, മെമ്പർമാരായ ചന്ദ്രൻ തിരുവലത്ത്, ലീന വാസുദേവൻ, കെ സുരേഷ് ബാബു, യു.സി പ്രീതി, സി.എം ബൈജു, യു.സി ബുഷ്റ, ഫാത്തിമ ജസ്ലി തുടങ്ങിയവർ സംസാരിച്ചു.
Tags:
Kunnamangalam News
