മികച്ച സൗകര്യത്തിൽ
പെരുവയലിൽ സ്റ്റേഡിയം ഒരുങ്ങി
വിപുലമായ സൗകര്യത്തോടെ പെരുവയൽ ഗ്രാമപഞ്ചായത്ത് കൊണാറമ്പിൽ നിർമ്മിച്ച സ്റ്റേഡിയം നാളെ (ശനി) നാടിന് സമർപ്പിക്കും. രണ്ടര ഏക്കർ സ്ഥലത്ത് ഗാലറി ഉൾപ്പെടെയുള്ള സൗകര്യത്തോടെയാണ് സ്റ്റേഡിയം ഒരുക്കിയത്. നാളെ നാലു മണിക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് 70 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം/ ജില്ലാ പഞ്ചായത്ത് 5 ലക്ഷം, തൊഴിലുറപ്പ് പദ്ധതി 5 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയത്. സ്ഥലം മണ്ണിട്ട് ഉയർത്തിയ ശേഷം ഡ്രൈനേജുകളും പെൻസിങ്ങും സ്ഥാപിച്ചിട്ടുമുണ്ട്. ശുചിമുറിയും പവലിയനും ഒരുക്കി. സ്ഥിരം കായിക മത്സര വേദിയായും പരിശീലന കേന്ദ്രമായും സ്റ്റേഡിയം മാറും. ഒരു ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിനുള്ള സമീപപ്രദേശങ്ങളിലെ ഏക ഫുട്ബോൾ ലെവൻസ് സ്റ്റേഡിയമാണിത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 5 മണിക്ക് കേരള പോലീസ് ടീമും സുബ്രതോ കപ്പ് ജേതാക്കളും തമ്മിലുള്ള മത്സരം നടക്കും.
Tags:
Peruvayal News
