സാമുദായിക ഐക്യം കാലഘട്ടത്തിന് അനിവാര്യം- ഇ.ടി മുഹമ്മദ് ബഷീർ എം.പി
പുളിക്കൽ: രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഏറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സാധ്യമായ മേഖലകളിലെല്ലാം മുസ്ലിം സാമുദായം ഐക്യം സാധ്യമാക്കണമെന്നും പൊതു പ്രശ്നങ്ങളില്‍ ഒന്നിച്ചിരിക്കാനും പരിഹാരങ്ങള്‍ കാണാനും സാമുദായ നേതാക്കള്‍ തയ്യാറാകണമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. ഇസ്സത്ത് അക്കാദമി പുളിക്കലിൽ വെച്ച് സംഘടിപ്പിച്ച 'തങ്ങളും മൗലവിയും 2.0' സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എളിമയുടെയും, ലാളിത്യത്തിന്റെയും, സൗമ്യതയുറെയും പ്രകാശ ഗോപുരമായ പാണക്കാട് കുടുംബം ലോകത്തിന് തന്നെ മാതൃകയാണെന്നും,
വ്യത്യസ്ത മുസ്ലിം സംഘടനകളുടെ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നിട്ടും സംഘടനാ അതിരുകൾ കടന്ന് സമുദായിക-രാഷ്ട്രീയ മുന്നേറ്റത്തിന് സൗഹൃദത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും, പി.പി. അബ്ദുൽ ഗഫൂർ മൗലവിയുടെയും ജീവിതസന്ദേശങ്ങൾ സമുദായത്തിന്റെ ദിശാബോധം നിർണയിക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ചിരുവെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
ഇസ്സത്ത് അക്കാദമി ചെയർമാൻ ഷുക്കൂർ സ്വലാഹി അധ്യക്ഷനായിരുന്നു.
ടി.പി അബ്‍ദുക്കോയ മദനി,
പി.എം.എ സമീർ,അഹമ്മദ് സാജു, ഷരീഫ് സാഗർ, സുഫിയാൻ അബ്ദുസ്സലാം, മുസ്തഫ തൻവീർ, ഡോ.സാബിർ നവാസ്, ശഹബാസ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
Kozhikode News
