കേരള പിറവി ദിനത്തിൽ റേഷൻ വ്യാപാരികളുടെ പ്രതിഷേധസമരം
റേഷൻ വ്യാപാരി കൂട്ടായ്മ യുടെ നേതൃത്വത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷന് മുമ്പിൽനവംബർ ഒന്നിന് മാർച്ചും ധർണ്ണ യും നടത്താൻ ഇന്ന് ചേർന്നകൂട്ടായ്മ യുടെ യോഗം തീരുമാനിച്ചു.
8വർഷമായ വേതന പാക്കേജ് പരിഷ്കരിക്കുക
വിരമിക്കാൻ ആവിശ്യപെടുന്ന വ്യാപാരികൾക്ക് ആ നുകൂല്യങ്ങൾ നൽകുക
KTPDS നിയമം പരിഷ്കരിക്കുക
മണ്ണെണ്ണ വാതിപ്പടി നെൽകുക
ക്ഷേമനിധി കാലോചിതമായി മാറ്റി എഴുതുക
എന്നീ ആവിശ്യങ്ങൾക്ക് ഇത്രയും വേഗം പാർഹാരം കാണണം എന്ന് യോഗം സർക്കാരിനോട് ആവിശ്യപെട്ടു. യോഗം ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു എം പി സുനിൽകുമാർ, പി രഘുത്തമക്കുറിപ്പ്, ബിജു നന്മണ്ട, രാജേഷ് പയിമ്പ്ര, ബഷീർ ഇല്ല കണ്ടി, പ്രഭാകരൻ ചുള്ളിപ്പറമ്പ്, രാജി പി ഉഷ എൻ പി എന്നിവർ സംസാരിച്ചു
Tags:
Kozhikode News


