പെരുവയൽ പഞ്ചായത്ത് 13-ാം വാർഡിൽ മിനി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു
പെരുവയൽ: പെരുവയൽ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിർമ്മിച്ച മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി നിർവഹിച്ചു. സമൂഹത്തിന് ഏറെ ഉപകാരപ്രദമാകുന്ന ഈ സൗകര്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
വാർഡ് മെമ്പർ കരുപ്പാൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. എം സി സൈനുദ്ദീൻ, എ വി സുരേന്ദ്രൻ, എ മുഹമ്മദ് കുഞ്ഞ്, അഹമ്മദ് കബീർ പേങ്കാട്ടിൽ, മുജീബ് മാന്താറ്റിൽ, സുനിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Tags:
Peruvayal News
