പുളിക്കൽ ത്താഴം- പുൽപറമ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25, 2025-26 വർഷത്തിൽ 1750000 രൂപ ഫണ്ട് വകയിരുത്തി പണിപൂർത്തീകരിച്ച പുളിക്കൽ ത്താഴം- പുൽപറമ്പിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി പ്രദേശത്ത് കാരുടെ ഒരു സ്വപ്നമായിരുന്നു ഈ റോഡ്. അത് യാഥാത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ് സി. ഉഷ അദ്ധ്യക്ഷംവഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. എ പ്രതീഷ്, മെമ്പർമാരായ പി.ആരിഷ് ,കെ.കെ ഷമീർ, എം .എൻ . ഗോപാലകൃഷ്ണൻ രാജേഷ് തട്ടാശ്ശേരി, അസീസ് പുതിയോട്ടിൽ, എന്നിവർ സംസാരിച്ചു. റോഡ് കമ്മറ്റി കൺവീനർ സജീവൻ ചാരുകേശി പ്രവർത്തനറിപോർട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വാർഡ് മെമ്പർ കരാറുകാരൻ അബുൾ ഹസ്സൻ എന്നിവരെയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ സുധീഷ് കൊളായി സ്വാഗതവും, റോഡ് കമ്മറ്റി ചെയർമാൻ അജീഷ് പുൽ പറമ്പിൽ നന്ദിപറഞ്ഞു.
Tags:
Perumanna News