മഹാബലിയെ വരവേറ്റ് ജനകീയ വായനശാല ബാലവേദി പ്രവർത്തകർ
വെള്ളിയൂർ:. ഓണാഘോഷത്തോടെനുബന്ധിച്ച് മഹാബലിയെ വരവേറ്റ് ബാലവേദി കൂട്ടുകാർ. പൂക്കളം, ഓണക്കളികൾ, മൂസിക്കൽ ചെയർ, ഓണപ്പാട്ട്, ഹാറ്റ് പാസ്സ്, സ്ട്രോ ഗ്ലാസ്സ് പിക്കിംഗ്, തുടങ്ങിയ രസകരമായ പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളിയൂർ ജനകീയ വായനശാല ബാലവേദി പ്രവർത്തകർ സംഘടിപ്പിച്ചത്. ബാലവേദി പ്രസിഡണ്ട് അയാന ജസ അദ്ധ്യക്ഷത വഹിച്ചു.
ധ്യാൻദീക്ഷിത്,ആയിഷ ലെഹൻആൻവിയ,ധാർമ്മിക്,ശിവത്രയ,റഷ മഹ്റിൻ തുടങ്ങിയവർ നേത്യത്വം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇവൽസല,വായനശാല പ്രസിഡണ്ട് എസ് രാജീവ്, സെക്രട്ടറിഎം.കെ ഫൈസൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എ ജമാലുദ്ധീൻ മാസ്റ്റർ, മനോമി എസ് എസ്,, വി.പി വിജയൻ, ഷീന കെ, അരുൺ വെള്ളിയൂർ, സജില, സലില, തുടങ്ങിയവർ പങ്കെടുത്തു
Tags:
Kozhikode News