Trending

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള


കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ സംഘാടനത്തിൽ കുടുംബശ്രീ വലിയ പങ്ക് വഹിച്ചു. ഇരുപതോളം വിവിധ  കമ്പനികളും സംരംഭകരും  പൊതുമേഖല സ്ഥാപനങ്ങളും തൊഴിലവസരങ്ങളുമായി പങ്കെടുത്ത പരിപാടിയിൽ 200 ഓളം ഉദ്യോഗാർത്ഥികൾ പങ്കാളികളായി. ഈ പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴിൽമേളകൾ, തൊഴിൽ പരിശീലന പരിപാടികൾ, തൊഴിൽ നൈപുണ്യ വികസന പരിപാടികൾ തുടങ്ങിയ പരിപാടികളും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തും. കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ കെ പി പ്രീത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, ഷിബു വി ജി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂനാ നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ റസാക്ക്, സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിൻസി ബിജു, ഗിരിജ സത്യൻ, ലുബിന സുലൈമാൻ, കെ ഗിരിജ, റിസോഴ്സ് പേഴ്സൺ കെ സി ഗിരിജ, വിജ്ഞാന കേരളം ബ്ലോക്ക് ഇൻ്റേൺമാരായ ഗ്രീഷ്മ സ്വരൂപ്, മുബഷിർ ഇ എച്ച് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ സ്വാഗതവും സിഡിഎസ് വൈസ് ചെയർപേഴ്സൺ ജെസ്സി തോമസ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, ജീവനക്കാർ, കുടുംബശ്രീ ഭാരവാഹികൾ, സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളായി.

Post a Comment

Previous Post Next Post