Trending

ഷെരിഫ് അണ്ടോണയുടെ കൂട്ടായ്മ എന്ന കവിതയിൽ നിന്നും

കവിത
കൂട്ടായ്മ
രചന : ഷെരിഫ് കെ.കെ അണ്ടോണ


ജാതിമതത്തിൻ അതിരില്ലാതെ  
സ്നേഹം തിങ്ങും ഞങ്ങളെ നാട്ടിൽ 
പലതായ് വേരിൽ പൊട്ടിമുളച്ചവർ 
ഒരുതായിൻമക്കൾപോൽ 
ഒരുമ തൻ പെരുമയിൽ നെയ്തെടുത്തു ഒരു നിത്യ ഹരിതമാം ലക്ഷണ മൊത്തൊരു കൂട്ടായ്മ 
സ്നേഹത്തിൻ വേരിൽ പതിയെ വളർന്നു 
മധുര പതിനേഴിലെത്തിയ കൂട്ടായ്മ 

പതിനേഴ് പതികളും 
പത്നിമാരും പിന്നെ 
അവരിൽ വിരിഞ കുഞ്ഞു കിടാങ്ങളും  
ഒന്നിച്ച് ചേർന്നൊരു കൂട്ടായ്മ 

പതിനേഴ് ഭവനങ്ങൾ 
പുത്തനാം കമനീയ സ്വപ്നങ്ങൾ നെയ്തൊരു പുതുലോകം തീർക്കുവാൻ ഒന്നിച്ചു കൂടുന്ന കൂട്ടായ്മ 

മോദം വരുമ്പോൾ  നർമ്മം വിളമ്പി ചിരിയുടെ 
സദ്യകൾ തീർത്തിടുന്നു 
ദുഖത്തിൽ ഇരുൾ വന്ന് മൂടിയാലവിടെ കത്തും വിളക്കാകും കൂട്ടായ്മ '

ഓരോ വാക്കും പാട്ടായി മാറുന്നു 
ഓരോ നോക്കും 
കഥകളായ് മാറുന്നു ഓരോ ചലനവും നർത്തന മാടുവാൻ വേദികളാക്കുന്നകൂട്ടായ്മ ' 

ഒറ്റക്ക് നിന്നപ്പോൾ ഒരു മരമായിരുന്നവർ 
കൂട്ടായി നിന്നൊരു നല്ല കാടായി മാറിയ കൂട്ടായ്മ 


കാലമാം നദിയത് ഒഴുകിടുമ്പോൾ 
നേട്ടം വരു മ്പോഴും കോട്ടം വരുമ്പോഴും 
സൗഹൃദ ബന്ധങ്ങൾ മുങ്ങിടാതെ ശക്തമായ് നമ്മളെ താങ്ങിടുന്ന ഒരു പാലമായ് നിൽക്കുന്നു  കൂട്ടായ്മ 


ആശയ മേതിനും തീർപ്പ് കൽപ്പിക്കുവാൻ 
തലപ്പത്ത് പ്രബുദ്ധനാം 
 അദ്ധ്യക്ഷനും പിന്നെ 
കാര്യങ്ങൾ നീക്കുവാൻ ദീർഘ വീക്ഷണ മുള്ളാരു 
കാര്യദർശിയുമുള്ളൊരു കൂട്ടായ്മ 

ഖജനാവിനധികാരി വേറെയുണ്ട് 
ഉപദേശം നൽകുവാൻ ആചാര്യരാം ഗുരു ജന ങ്ങളു മുള്ളൊരു  കൂട്ടായ്മ '

ദേശങ്ങൾ ദിക്കുകൾ പലതും ഞാൻ കണ്ടിട്ടും 
കണ്ടില്ലിതുപോലെ അണ്ടോണ ദേശത്ത് 
മിന്നിത്തിളങ്ങുന്ന    ആരും കൊതിക്കുന്ന കൂട്ടായ്മ .
  [ രചന ] ഷെരിഫ്കെ.കെ 
അണ്ടോണ

Post a Comment

Previous Post Next Post