Trending

സ്നേഹ സന്ദേശ സൈക്കിൾ റാലി

സ്നേഹ സന്ദേശ സൈക്കിൾ റാലി


മാവൂർ: മാവൂർ ടൗ​ൺ റസിഡന്റ്സ് അസോസിയേഷൻ ​ഓണാഘോഷത്തോടനുബന്ധിച്ച് സ്നേഹ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. ​ചാത്തൻകുറ്റി ഭാഗത്തുനിന്നാരംഭിച്ച റാലി നൊട്ടിവീട്ടിൽ, മണന്തലക്കടവ്, പൂളക്കോട്, തിരിക്കോട്ട്, പുലപ്പാടി ഭാഗങ്ങൾ ചുറ്റി മാവൂർ ബഡ്സ് സ്കൂളിനുസമീപം സമാപിച്ചു. റസിഡന്റ്സ് ഭാരവാഹിയും വ്യാപാരിയും വൈവിധ്യകർഷകനുമായ കെ.വി. ഷംസുദ്ദീൻ ഹാജി റാലി ഫ്ലാഗ് ഓഫ് ചെയ്തു. റസിഡന്റ്സ് ​പ്രസിഡന്റ് സി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെ​​ക്രട്ടറി ടി.എം. അബൂബക്കർ, ട്രഷറർ ടി. മഹ്റൂഫ് അലി, ഭാരവാഹികളായ അബ്ദുറഹീം പൂള​ക്കോട്, വി.എൻ. അബ്ദുൽ ജബ്ബാർ, വനിതാ വിങ് പ്രസിഡന്റ് ഷബ്ന തിരിക്കോട്ട് തൊടികയിൽ, അബ്ദുൽ ഹക്കീം, ആബിദ്, സുരേഷ് നൊട്ടിവീട്ടിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post