ഡോ : നീന മുനീറിന്റെ ക്യാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.
കൊടിയത്തൂർ :
കാൻസർ രോഗം പിടിപെട്ട് രോഗ ശയ്യയിൽ നിന്ന് ഡോ : നീന മുനീർ എഴുതിയ ക്യാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ പ്രശസ്ത നാടക കലാ കാരൻ മുഹമ്മദ് പേരാമ്പ്ര പ്രകാശനം ചെയ്തു.
കെ വി അബ്ദുസലാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി സി അബൂബക്കർ പുസ്തക അവതരണം നടത്തി.ഫസൽ കൊടിയത്തൂർ,റസാഖ് വഴിയോരം,ഷബീർ ചെറുവാടി,കെ ടി മൻസൂർ,സി വി എ കുട്ടി, വി സി രാജൻ, ഡോ : നീന മുനീർ എന്നിവർ പ്രസംഗിച്ചു.പി കെ ഫൈസൽ സ്വാഗതവും സലാം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
Tags:
Mavoor News