നവതി നിറവിൽ പെരുവയൽ സെന്റ് സേവ്യേഴ്സ് യു പി സ്കൂൾ
പെരുവയൽ :
1935 ൽ സ്ഥാപിതമായ പെരുവയൽ സെന്റ് സേവ്യേഴ്സ് യു പി സ്കൂളിലെ നവതി ആഘോഷങ്ങൾ ആഗസ്റ്റ് 28 വ്യാഴാഴ്ച്ച രാവിലെ 9.30 ന് കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്യും .
ശ്രീ.എം .കെ.രാഘവൻ എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം .എൽ.എ ശ്രീ. പി .ടി .എ.റഹീം മുഖ്യ പ്രഭാഷണം നടത്തും .പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സുബിത തോട്ടാഞ്ചേരി, കോർപ്പറേറ്റ് മാനേജർ മോൺ .ഡോ .ജൻസൻ പുത്തൻവീട്ടിൽ ,ജനപ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കലാപരിപാടികൾ ,മെഗാ തിരുവാതിര,ഓണസദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട് .2025 ആഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് നവതി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
'ഇവാര 2K25' എന്ന പേരിൽ നടത്തപ്പെടുന്ന നവതി ആഘോഷ പ്രവർത്തനങ്ങളിൽ വിളംബര ജാഥ, പൂർവ വിദ്യാർത്ഥി സംഗമങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ , കലാകായിക മത്സരങ്ങൾ , സാഹിത്യ സാംസ്കാരിക സദസ്സുകൾ , നവതി സ്മരണിക , നവതി സ്മാരക നിർമ്മാണ പ്രവർത്തനങ്ങൾ , വിവിധ ഒത്തു ചേരലുകൾ , കൂട്ടായ്‌മകൾ തുടങ്ങി വിപുലമായ നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് .
പെരുവയലിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി തലമുറകളിലെ ജനങ്ങൾക്ക് പതിറ്റാണ്ടുകളായി അക്ഷര വെളിച്ചം പകർന്നു നൽകി പ്രദേശവാസികളുടെ അഭിമാനമായി നിലകൊള്ളുന്ന വിദ്യാലയമാണ് സെന്റ്.സേവ്യേഴ്സ് യു പി സ്കൂൾ. 1935 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൽ ഇന്ന് ആയിരത്തി ഇരുന്നൂറോളം വിദ്യാർത്ഥികളും നാൽപ്പതോളം അധ്യാപകരുമുണ്ട്.നവതി ആഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റാനാണ് സംഘാടകർ തീരുമാനിച്ചുട്ടുള്ളത് . വിശാലമായ മൈതാനവും , മികച്ച ഭൗതിക സാഹചര്യങ്ങളും, പഠന രംഗത്തും , കലാ കായിക രംഗങ്ങളിലും തുടർച്ചയായി .പ്രകടിപ്പിക്കുന്ന മികവുകളും വിദ്യാലയത്തിന്റെ സവിശേഷതകളാണ്
നവതി ആഘോഷ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി ,സ്കൂൾ മാനേജർ റവ. ഫാദർ സനൽ ലോറൻസ് ,വാർഡ് മെമ്പർ വിനോദ് എളവന, ജനറൽ കൺവീനറും പ്രധാനാധ്യാപകനുമായ ജിബിൻ ജോസഫ് , പി ടി എ പ്രസിഡന്റ് സി എം സദാശിവൻ , പ്രോഗ്രാം കമ്മിറ്റി ചെയർ മാൻ ഇ. കെ. നിധീഷ്, പിടിഎ വൈസ് പ്രസിഡൻറ് സുരേന്ദ്രൻ .ഇ തുടങ്ങിയവർ പങ്കെടുത്തു.
Tags:
Peruvayal News


