കുന്ദമംഗലം മണ്ഡലത്തിലെ പട്ടികജാതി നഗര്‍ നവീകരണത്തിന് 1 കോടി
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എറാച്ചുടല നഗര്‍ നവീകരണ പ്രവൃത്തിക്ക് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക ലഭ്യമാക്കിയിട്ടുള്ളത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലറ നഗര്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപറമ്പ് നഗര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മാളികത്തടം നഗര്‍ എന്നിവക്ക് നേരത്തെ 1 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇവയുടെ പ്രവൃത്തി നടന്നു വരികയാണ്.
റോഡുകള്‍, വൈദ്യുതീകരണം, കുടിവെള്ളം, സാനിറ്റേഷന്‍, വീട് പുനരുദ്ധാരണം, കളിസ്ഥലം, ബയോഗ്യാസ് പ്ലാന്‍റ്, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വരുമാനദായക പദ്ധതികള്‍, കാര്യശേഷി വികസന പരിപാടികള്‍, വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ വഴിയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങിയവക്കായാണ് ഇപ്പോള്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിക്കുകയെന്നും എം.എല്‍.എ പറഞ്ഞു.
Tags:
Kunnamangalam News

