വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കോടി നൽകി മെമ്പർ
കുറ്റിക്കാട്ടുർ പേരുവയൽ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും അങ്കൺ വാടി ജീവനക്കാർക്കും , വാർഡിലെ ഹരിത കർമ്മസേന അംഗങ്ങൾക്കും , ആശ വർക്കർ ,എ.ഡി.എസ് പ്രസിഡണ്ട് സെക്രട്ടറിമാർക്കും വാർഡ് മെമ്പർ എം.പി സലിം ഓണക്കോടി നൽകി തൊഴിലുറപ്പ് തൊഴിലാളികൾ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മെമ്പർ ഉദ്ഘാടനം ചെയ്തു തൊഴിലുറപ്പ് എ. ഇ, കെ.പി ഷംസുദ്ധീൻ , ഓവർസിയർ രഞ്ജിത്ത് വാർഡ് വികസന സമിതി അംഗങ്ങളായ എ.എം അബ്ദുള്ളക്കോയ, രവീന്ദ്രൻ പാലാട്ട് മേത്തൽ , സാജിത ഉള്ളാട്ടിൽ , ഷാലിമ , ഉസ്മാൻ ഇയ്യക്കുനി എന്നിവർ സംസാരിച്ചു വാർഡ് മെമ്പർമാരായ എം.പി സലിം , പി.എം ബാബു എന്നിവർക്ക് തൊലിലുറപ്പ് തൊഴിലാളികൾ ഉപഹാരം നൽകി
Tags:
Peruvayal News