ആരോഗ്യരംഗത്തെ വിദേശ ഫണ്ടിംഗ്
കേരള മോഡലിനെ തകർക്കുമെന്ന് ഐ എം ബി സംസ്ഥാന സംഗമം
കോഴിക്കോട്: കേരളത്തിലെ ആരോഗ്യ രംഗത്ത് വൻതോതിൽ
വിദേശ കമ്പനികൾ മുതൽ മുടക്കുന്നത് ആശങ്കയോടെ കാണണമെന്നും ആരോഗ്യരംഗത്തെ കേരള മോഡൽ തകർക്കാൻ അത് കാരണമായേക്കുമെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് കെ എൻ എം കൾച്ചർ സെന്ററിൽ സംഘടിപ്പിച്ച ഇന്റ ഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ എം ബി) സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിലെ എഴുപത് ശതമാനത്തോളം ജനങ്ങൾ ആശ്രയിക്കുന്ന സ്വകാര്യ- സഹകരണ മേഖലകളിൽ, ചെറിയ തുകയിൽ മികച്ച ചികിത്സ ലഭ്യമാകുന്ന കേരള മോഡൽ ആരോഗ്യരംഗത്തെ തകർക്കാൻ വമ്പൻ മുതൽമുടക്കുമായ് രംഗത്തുവരുന്നത് ഗൗരവത്തോടെ കാണണമെന്നും സംഗമം ചൂണ്ടിക്കാട്ടി. കേരളത്തിലെ പാലിയേറ്റീവ് കെയർ രംഗത്തും ഡയാലിസിസ് രംഗത്തും മികച്ച സേവനങ്ങൾ അനുഷ്ടിക്കുന്ന ഐ എം ബി ലഹരിക്കെതിരെയുള്ള ഡീ-അഡിക്ഷൻ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്.
സംഗമത്തിന്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ ഇരുനൂറ്
വളണ്ടിയർമാർക്ക് സർട്ടിഫികറ്റ് വിതരണം ചെയ്തു.
കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി സ സംഗമം ഉദ്ഘാടനം ചെയ്തു. ഐ എം ബി സംസ്ഥാന പ്രസിഡണ്ട് ഡോ പി എ കബീർ അധ്യക്ഷനായിരുന്നു. ഡോ ഹുസൈൻ മടവൂർ, പ്രൊഫ.എൻ വി അബ്ദുറഹിമാൻ, ഡോ. എ ഐ അബ്ദുൽമജീദ് സ്വലാഹി, ഡോ സുൽഫിക്കർ അലി, ഡോ നൗഫൽ ബഷീർ, ഡോ ഹംസ തയ്യിൽ, ഡോ മുഹ്സിൻ പ്രസംഗിച്ചു.
പ്രൊഫഷണൽ രംഗത്തെ പ്രഗൽഭർ നേതൃത്വം നൽകിയ ശില്പശാലയിൽ ഇരുന്നൂറ് പ്രതിനിധികൾ സംബന്ധിച്ചു.
കാർഡിയോളജി ശില്പശാലക്ക് ഡോ മുഹമ്മദ് മുസ്തഫ, ഡോ ഷെഫീഖ് മാട്ടുമ്മൽ, ഡോ സാജിദ് യൂനുസ് നേതൃത്വം നൽകി. ട്രോമാകെയർ ശില്പശാലക്ക് ഡോ സുൽഫിക്കർ അലി, ഡോ ഇജാസ് അഹ്മദ്, ന്യൂറോളജി
ശിൽപ്പശാലക്ക് ഡോ. കെ പി അബ്ദുറഹ്മാൻ, ഡോ നൗഫൽ ബഷീർ, ഡോ മുഹമ്മദ് റഫീഖ്, പാനൽ ചർച്ചകൾക്ക്
ഡോ അഖിൽ, ഡോ ജാബിർ എംപി, ഡോ ഷമീർ അലി, ഡോ മൊയ്തു ഷമീർ, ഡോ നബീൽ, ഡോ അസീസ് എംഎ, ഡോ ബിനൂപ്,ഡോ ഷൗഫീജ്, ഡോ മുഹമ്മദ് അബ്ദുൽ മാലിക്, ഡോ മുഹമ്മദ് റിഫായി, ഡോ റസ്വീന് കരീം, ഡോ അഹ്സൻ, ഡോ അഫ്സൽ എൻ സി, ഡോ ഹാമിദ് ഇബ്റാഹിം, ഡോ പിഎം ഹംസ നേതൃത്വം നൽകി.
Tags:
Kozhikode News

