Trending

ചാറ്റൽ മഴ: സൗഹൃദത്തിന്റെ പുതിയ അധ്യായം

ചാറ്റൽ മഴ: സൗഹൃദത്തിന്റെ പുതിയ അധ്യായം

ഫോൺ വിളികളിലൂടെയും വാട്സാപ്പ് സന്ദേശങ്ങളിലൂടെയും മാത്രം വളർന്നുവന്ന സൗഹൃദബന്ധങ്ങൾ നേരിൽ കണ്ടുമുട്ടിയപ്പോൾ ഒരു പുതിയ അധ്യായം കുറിച്ചു. ചാറ്റൽ മഴ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവനാഡിയും ആവേശവുമായ തലശ്ശേരിയിലെ സുബൈദ എന്ന പ്രിയപ്പെട്ട വ്യക്തിത്വത്തെ കാണാൻ എനിക്ക് അവസരം ലഭിച്ചു.
ജീവിതത്തിൽ മാനസിക സംഘർഷങ്ങളുണ്ടായിരുന്ന സമയത്ത് എനിക്ക് താങ്ങും തണലുമായി, സ്നേഹത്തിൽ പൊതിഞ്ഞ് കൈപിടിച്ചുയർത്തിയ എൻ്റെ പ്രിയപ്പെട്ട മമ്മിയെയാണ് ഞാൻ ഇന്ന് നേരിൽ കണ്ടത്. വർഷങ്ങളോളം ഫോണിലൂടെ മാത്രം സംസാരിച്ചിരുന്ന ആ സ്നേഹബന്ധം നേരിൽ പങ്കുവെച്ച നിമിഷം എന്റെ ഹൃദയത്തിൽ സന്തോഷം നിറച്ചു.

Post a Comment

Previous Post Next Post