Trending

ഐ.പി.എഫ്. വിദ്യാഭ്യാസ പുരസ്കാരം പി.കെ. അസീസ് മാസ്റ്റർക്ക്

ഐ.പി.എഫ്. വിദ്യാഭ്യാസ പുരസ്കാരം പി.കെ. അസീസ് മാസ്റ്റർക്ക്


പേരാമ്പ്ര: ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ.പി.എഫ്.) പേരാമ്പ്ര ചാപ്റ്റർ നൽകുന്ന വിദ്യാഭ്യാസ പുരസ്കാരത്തിന് ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പി.കെ. അസീസ് മാസ്റ്റർ അർഹനായി. ലഹരി നിർമാർജന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.
വിദ്യാലയങ്ങളിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്നതിന് സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പാക്കിയ 'വിമുക്തി കേഡറ്റ്' പദ്ധതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. സംസ്ഥാനത്ത് ആദ്യമായി സ്കൂളിൽ യൂണിഫോമിട്ട ലഹരി വിമുക്ത കേഡറ്റ് വിഭാഗം രൂപവത്കരിച്ചത് ഇദ്ദേഹമാണ്. ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയടക്കം വിവിധ മേഖലകളിൽനിന്ന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
ഡോ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. സിറാജ് ദിനപത്രം കൂരാച്ചുണ്ട് ലേഖകനും ഐ.ആർ.എം.യു. അംഗവുമാണ് അസീസ് മാസ്റ്റർ.
ഓഗസ്റ്റ് 27-ന് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post