പദ്മാവതി അമ്മയുടെ മരണം കൊലപാതകം. മകൻ ലിനീഷ് അറസ്റ്റിൽ.
പേരാമ്പ്ര :കൂത്താളിയിലെ തൈപറമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പദ്മാവതി അമ്മയുടെ( 71)മരണം കൊലപാതകം.പ്രതിയായ മകൻ ലിനീഷ് (47)നെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വെളിച്ചത്തായത്.ഓഗസ്റ്റ്അഞ്ചിന് തിങ്കൾ രാത്രി 9.30ന് ആണ് മകൻ ലിനീഷ് അമ്മയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുന്നത്. സ്ഥിരം മദ്യപാനിയായ ലിനീഷ് അമ്മയുടെ കഴുത്തിലെ മുക്കുപണ്ടം പിടിച്ചു പറിച്ചു കൊണ്ട് മുഖത്ത് അടിക്കുകയും കഴുത്തിനു പിടിച്ച് വാരിയെല്ലിനും നെറ്റിക്കും ഇടിക്കുകയും ചെയ്തു. നെറ്റിക്ക് പറ്റിയ ക്ഷതവും നിലത്തു വീണതും മരണകാരണമായി.ബോധം ഇല്ലാതെ കിടന്ന അമ്മ നിലത്ത് വീണുവെന്ന് അയൽവാസികളെ വിളിച്ചറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്കോഴിക്കോട്മിംസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച 2.30ഓടെ മരണ പ്പെടുകയായിരുന്നു.
മരണത്തിൽനാട്ടുകാർ ദുരൂഹതആരോപിച്ചു. തുടർന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നെറ്റിക്കും വാരിയെല്ലിനും പറ്റിയ ക്ഷതമാണ് മരണ കാരണമെന്ന് ബോധ്യപ്പെട്ടു.കൊലയിൽ ലിനീഷിനെ സംശയിച്ചപ്പോൾ നിഷേധിക്കുകയും പേരാമ്പ്ര ഡി വൈ എസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സ്കോഡും പേരാമ്പ്ര സി ഐ. പി. ജംഷിദിന്റെ നേതൃത്വത്തിൽ ഉള്ള സംഘവും പഴുതടച്ച ചോദ്യം ചെയ്യലിൽ ലിനീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മ ജേഷ്ഠനെ സാമ്പത്തികമായിസഹായിക്കുകയും വീടും സ്ഥലവും സ്വന്തമായി നൽകാൻ തയ്യാറാവത്തതും കൊലക്ക് കാരണമായി. പേരാമ്പ്ര ബീവറേജിൽ നിന്നും പിടികൂടിയ ലിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഡി വൈ എസ് പി പറഞ്ഞു. അന്വേഷണസംഘത്തിൽ സി ഐ ജംഷിദിനെ കൂടാതെ പ്രദീപ് പി, ജിതിൻ വാസ്, അതുൽ ഘോഷ്, സുജില എന്നിവരും ഒപ്പമുണ്ടായിരുന്നു
Tags:
Kozhikode News