ചെറൂപ്പ ഗവ: ആശുപത്രിയോട് സർക്കാർ തുടർന്നു വരുന്ന അവഗണയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറൂപ്പയിൽ പ്രതിഷേധ ധർണ്ണ നടത്തി.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യപ്രഭാഷണം നടത്തി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, യു.ഡി.എഫ് നേതാക്കളായ കെ.എം. അപ്പുകുഞ്ഞൻ, കെ. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ വി.എസ് രജ്ഞിത്ത് സ്വാഗതവും ടി. ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.
യു.ഡി.എഫ് നേതാക്കളായ എ.കെ.മുഹമ്മദലി, മങ്ങാട്ട് അബ്ദു റസാഖ്, എൻ.പി. അഹമ്മദ്,മൈമൂന കടുക്കാഞ്ചേരി, കെ.ലത്തീഫ് മാസ്റ്റർ, പി. ഭാസ്ക്കരൻ നായർ, പി.ഉമ്മർ മാസ്റ്റർ, യു.എ ഗഫൂർ, എം.ടി. സലീം മാസ്റ്റർ, ടി.ടി.എ ഖാദർ, ജയശ്രീദിവ്യപ്രകാശ്, രമൃഉണ്ണികൃഷ്ണൻ, ഷാക്കിർ പാറയിൽ,ടി.കെ. അബ്ദുള്ളക്കോയ, കെ എം.മുർത്താസ്, ഹബീബ് ചെറൂപ്പ, നിധീഷ് നങ്ങാലത്ത്,ടി. മണി, കാമ്പുറത്ത് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:
Mavoor News