Trending

വിജയാഘോഷത്തിൽ തിളങ്ങി മാവൂർ എസ്‌പിസി കേഡറ്റുകൾ മാവൂർ: എസ്‌പിസി 15-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സെറിമോണിയൽ പരേഡിൽ പങ്കെടുത്ത മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഉജ്ജ്വല സ്വീകരണം. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ജില്ലയിൽ നിന്ന് തിരുവനന്തപുരത്തെ പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഏക സ്കൂൾ മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. അനുമോദന ചടങ്ങ് മാവൂർ പോലീസ് ഇൻസ്‌പെക്ടർ ആർ.ശിവകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പി.സുമേഷ് അധ്യക്ഷത വഹിച്ചു. എസ്‌പിസി അഡീഷണൽ നോഡൽ ഓഫീസർ സബ് ഇൻസ്‌പെക്ടർ പി.പി.ഷിബു, സ്കൂൾ പ്രിൻസിപ്പൽ എൻ.കെ.സലീം അൽത്താഫ്, ടി.എക്‌സ്.ജാക്‌സൺ, സി.കെ.സവിത, പി.കെ.രാജി, പോലീസ് ഓഫീസർമാരായ ടി.പി.ബനിഷ, കെ.രഞ്ജിത്ത്, ഇ.രാംദാസ്, കെ.കൃഷ്ണവേണി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേഡറ്റുകളുടെ നേട്ടത്തെ എല്ലാവരും പ്രശംസിച്ചു.

 വിജയാഘോഷത്തിൽ തിളങ്ങി മാവൂർ എസ്‌പിസി കേഡറ്റുകൾ



മാവൂർ: എസ്‌പിസി 15-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സെറിമോണിയൽ പരേഡിൽ പങ്കെടുത്ത മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഉജ്ജ്വല സ്വീകരണം. പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ജില്ലയിൽ നിന്ന് തിരുവനന്തപുരത്തെ പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഏക സ്കൂൾ മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു.

അനുമോദന ചടങ്ങ് മാവൂർ പോലീസ് ഇൻസ്‌പെക്ടർ ആർ.ശിവകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പി.സുമേഷ് അധ്യക്ഷത വഹിച്ചു. എസ്‌പിസി അഡീഷണൽ നോഡൽ ഓഫീസർ സബ് ഇൻസ്‌പെക്ടർ പി.പി.ഷിബു, സ്കൂൾ പ്രിൻസിപ്പൽ എൻ.കെ.സലീം അൽത്താഫ്, ടി.എക്‌സ്.ജാക്‌സൺ, സി.കെ.സവിത, പി.കെ.രാജി, പോലീസ് ഓഫീസർമാരായ ടി.പി.ബനിഷ, കെ.രഞ്ജിത്ത്, ഇ.രാംദാസ്, കെ.കൃഷ്ണവേണി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേഡറ്റുകളുടെ നേട്ടത്തെ എല്ലാവരും പ്രശംസിച്ചു.


Post a Comment

Previous Post Next Post