കരിപ്പൂർ വിമാന അപകടം
നാട്ട്കാർക്ക് സ്നേഹ സമ്മാനം ഒരുക്കി യാത്രക്കാർ
മൂന്നായി നടുപിളര്‍ന്ന ഒരു വിമാനം.അതിനുള്ളില്‍ പ്രാണന് വേണ്ടി തുടക്കുന്ന കുറെ മനുഷ്യര്‍..,തിമര്‍ത്തു പെയ്യുന്ന മഴയും കൊവിഡ് മഹാമാരിയും..,സ്വന്തം ജീവന്‍ മറന്ന് ദുരന്തഭുമിയില്‍ നിന്ന് അവരെ വാരിയെടുത്ത് ജീവിതത്തിലേക്ക് ഓടിയ നാട്ടുകാര്‍.ലോകം വാഴ്ത്തിയ ആ നന്മമരങ്ങള്‍ക്ക് മുറവേറ്റവരുടെ സ്‌നഹ സമ്മാനമായി ലോക ചരിത്രത്തിൽ ആദ്യമായി രക്ഷപെടുത്തിയവരോട് നന്ദി കാണിച്ച് സ്നേഹസമ്മാനം നൽകി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയലെ നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്ന് പുതിയ ഒരു കെട്ടിടം നിർമ്മിച്ച് നൽകിയിരിക്കയാണ് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം വിമാനപകട ചാരിറ്റി ഫൗണ്ടേഷൻ .
നാടിനെ നടുക്കിയ വലിയ വിമാന അപകടങ്ങളിലൊന്നായ കരിപ്പൂര്‍ വിമാന അപകടത്തിന് നാളെ (ആഗസ്റ്റ്റ്ഏഴിന് ) അഞ്ചാണ്ട് തികയുമ്പോള്‍ അപകടത്തില്‍ പരുക്കേറ്റിയവരും മരിച്ചവരുടെ ബന്ധുക്കളും അവര്‍ക്ക് ലഭിച്ച നഷ്ടപരിഹാരത്തില്‍ നിന്ന് ഒരു വിഹിതം കൊണ്ട് അവരെ ജീവിത്തിലേക്ക് വഴി നടത്തിയ നാട്ടുകാര്‍ക്കായി ഒരു ആശുപത്രി കെട്ടിടം നിര്‍മ്മിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ എസ്.സി കോളനികളില്‍ ഒന്നായ എന്‍.എച്ച് കോളനിയിലെ നിര്‍ധനരരായ രോഗികളുടെ ആശാ കേന്ദ്രമായ ചിറയില്‍ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിന്.രാജ്യത്തിന് തന്നെ മാതൃതയാവുന്ന ഈ സ്‌നേഹാതുരലായം ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ ഇത് ഒരു ചരിത്ര നിമിഷമാണണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി രൂപീകരിച്ച കരിപ്പൂര്‍ വിമാന അപകട ചാരിറ്റി ഫൗണ്ടേഷന്‍ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
സംപ്തബർ ആദ്യവാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിൻ്റെ സൗകര്യം കൂടി കണക്കിലെടുത്ത് ഉൽഘാടനം നിർവ്വഹിക്കും ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ മുഖ്യഥിതിയായി പങ്കെടുക്കും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി മാർ എം.എൽ എ മാർ മറ്റ് ജന പ്രതിനിധികൾ പങ്കെടുക്കുമെന്ന് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു
നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ടി. വി ഇബ്രാഹിം എം.എൽ എ മുഖ്യ രക്ഷാധികാരിയും യുഎ നസീർ രക്ഷാധികാ ത രിയും അബ്ദുറഹിമാൻ ഇടക്കുനി ചെയർമാനും , കെ. അബ്ദുൾ റഹിം ജനറല്‍ സെക്രട്ടറിയായും സെക്രട്ടറി ഷമീര്‍ വടക്കന്‍, സെക്രട്ടറിയായും സെക്രട്ടറി വി.പി ഓർഗനൈസിംഗ് സെക്രട്ടറിയായും ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍, കോർഡിനേറ്റർ ആയും അബ്ദുള്‍ ഗഫൂര്‍ വടക്കന്‍, ട്രഷററർ ആയും ഡോ : സജജാദ് ഹുസൈൻ ലീഗല്‍ കോഡിനേറ്റര്‍ ആയും ഉള്ള എം ഡിഎഫ് വിമാന അപകട ചാരിറ്റി ഫൗണ്ടേഷനാണ്
2020 ഓഗസ്റ്റ് ഏഴിന് രാത്രി 7.30 ഓടെയാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍ പെടുന്നത്.ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ലാന്റിംങ് നടത്തുന്നതിനിടെയാണ് റണ്‍വേയില്‍ നിന്ന് തെന്നി താഴ്ചയിലേക്ക് കൂപ്പ് കുത്തി മൂന്നായി പിളര്‍ന്നത്.അപകടക്കില്‍ 21 പേര്‍ മരിച്ചു.169 പേര്‍ക്ക് പരുക്കേറ്റു.നാലു കാബിന്‍ക്രൂ അടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.അപകടത്തില്‍ പരിക്കേറ്റ 65 പേര്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചുവന്നിട്ടില്ല.വീല്‍ചെയറിലും മറ്റുമാണ് ഇവരുടെ ലോകം.
അപകടത്തില്‍ എയര്‍ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച നഷ്ട പരിഹാരമാണ് കരിപ്പൂരില്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനം നല്‍കിയത്.ഇതിന് വേണ്ടി ടി.വി ഇബ്‌റാഹിം എം.എല്‍.എ,ചെയര്‍മാനും,അബ്ദുറഹ്മാന്‍ ഇടക്കുനി ജന.കണ്‍വീനറുമായി ആക്ഷന്‍ ഫോറം രൂപീകരിച്ചു. പ്രവർത്തിച്ച് വരികയായിരുന്നു അപകടത്തില്‍ പെട്ടവരെ ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ് ആദ്യം ചെയ്തത്.
ലോകത്ത് നടന്ന വിമാനപകടങ്ങളില്‍ ഇന്‍ഷൂറന്‍സിനായി കോടതിയില്‍ ഹാജരായിട്ടുള്ള 21 ലോകോത്തര ലോ ഫേമുകളുമായി യാത്രക്കാരെ പങ്കെടുപ്പിച്ച് വെബിനാറുകള്‍ നടത്തി.റിട്ട.ഉദ്യോഗസ്ഥന്മാരടക്കം പങ്കെടുത്ത ചര്‍ച്ചയില്‍ ദുബായിലെയും കേരളത്തിലെയും നിയമവിദഗ്ദര്‍ നടത്തിയ വലിയ പരിശ്രമമാണ് നഷ്ട പരിഹാര തുക വാങ്ങി നല്‍കാന്‍ ആ ക്ഷൻ കൗൺസിലിനായത് നായത്.അപകടം നടന്ന സമയം മുതല്‍ യാത്രക്കാർ കൊപ്പം ആശുപത്രിയിൽ കുട്ടി നിരിക്കാനും രക്തം അടക്കം സൗകര്യ മെരുക്കാനും പല തവണ ഓപ്പറേഷന് വിധേയമായ യാത്രക്കാർക്കൊപ്പം ചേർന്ന് നിൽക്കാനും എം.ഡി എഫിൻ്റെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിലായി ,അവശ്യമുള്ള രേഖകള്‍ തയ്യാറാക്കാനും നിയമജ്ഞരുമായി നിരന്തരം ബന്ധപ്പെടാനും വലിയ പരിശ്രമമാണ് നടത്തിയത്.അന്താരാഷ്ട്ര വ്യോമയാ നിയമം അനുസരിച്ച് അപേക്ഷകള്‍ നല്‍കുകയായിരുന്നു.എയര്‍ഇന്ത്യക്ക് ഇന്‍ഷൂറന്‍സായി 600 കോടിയാണ് ലഭിച്ചത്.ഇതില്‍ പതിവിന് വിപരീതമായി യാത്രക്കാര്‍ക്ക് ലഭിക്കുന്നതിന് വേണ്ടി വലിയ ശ്രമം നടത്താൻ കഴിഞ്ഞന്ന് അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു
.12 ലക്ഷം മുതല്‍ ഏഴര കോടി വരേ നഷ്ടപരിഹാരം ഇൻഷ്യുറൻസ് തുക ലഭിച്ചു
.അതെ സമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മംഗലാപുരം വിമാനപകടത്തില്‍ പെട്ടവര്‍ക്ക് ഇതുവരെ പൂര്‍ണമായും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.ഇതിന് വേണ്ടി യാത്രക്കാരും മരണപ്പെട്ടവരുടെ കുടുംബങ്ങളും ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.
രാജ്യം വാഴ്ത്തിയ രക്ഷാപ്രവര്‍ത്തനമാണ് അപകട ദിവസം വിമാനതാവളത്തിൽ നടന്നത്
കൊവിഡ് മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുന്ന കാലം.കനത്തമഴയും.കൊവിഡ് കണ്ടെയ്മാന്‍ സോണ്‍ പ്രഖ്യാപിച്ചതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.ഈ സമയത്താണ് എന്നും ചിറകിടിച്ച് ഉയര്‍ന്നും ഇറങ്ങിയും ചെയ്തിരുന്ന ഒരു വിമാനം അവര്‍ക്ക് മുമ്പില്‍ ചിറകറ്റ് വീണത്.റണ്‍വേയുടെ കിഴക്ക് ഭാഗത്ത് നിന്ന് വലിയ ശബ്ദം.പൊട്ടൊന്ന് വിമാനത്താവള റണ്‍വേയുടെ ഓരം ചേര്‍ന്നുള്ള പെരിമീറ്റര്‍ റോഡ് വഴി ഫയര്‍ഫോഴ്‌സും,കേന്ദ്ര സുരക്ഷ സേനയും.ശബ്ദം കേട്ട ഭാഗത്തേക്ക് നാട്ടുകാരും സ്വന്തം ജിവന്‍ മറന്ന് ഓടി.
പാലക്കാപ്പറമ്പ്, മുക്കൂട്, ചിറയില്‍, തറയിട്ടാല്‍,പിന്നീട് കൊണ്ടോട്ടി,നെടിയിരുപ്പ് പ്രദേശങ്ങളില്‍ നിന്നായി ആളുകള്‍ ദുരന്ത ഭുമയിലേക്ക് എടുത്ത് ചാടി.മൂന്നായി പിളര്‍ന്ന് നില്‍ക്കുന്ന വിമാനം ഏത് സമയവും പൊട്ടിത്തെറിക്കുമെന്ന് ഉറപ്പാണ്.മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അത് വിളിച്ച് പറയുന്നുമുണ്ട്.പക്ഷെ സാധാരണക്കാരായ ആളുകള്‍ അതൊന്നും വകവെക്കാതെ വിമാനത്തിനകത്തേക്ക് ഒാടിക്കയറി ജീവന് വേണ്ടി പിടയുന്നവരെ വാരിയെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി.വീടുകളില്‍ നിര്‍ത്തിയിട്ട സര്‍വ്വ വാഹനങ്ങളിലുമായാണ് അവര്‍ സമീപത്തെ ആശുപത്രിയിലേക്ക് കുതിച്ചത്.മണിക്കൂറുകള്‍ കൊണ്ട് അവരെ ജീവിതത്തിലേക്ക് കൂട്ടി നടന്നു.ജീവന്‍ മറന്ന് നാട്ടുകാരുടെ ഈ രക്ഷാദൗത്യമാണ് കരിപ്പൂരില്‍ അപകടത്തില്‍ പെട്ട യാത്രക്കാരുടെ മരണ സംഖ്യ കുറച്ചത്.ഈ മാതൃകാ പ്രവര്‍ത്തനത്തിനുള്ള സ്‌നേഹോപഹാരമായാണ് അന്ന് അപകടത്തില്‍ പെട്ടവര്‍ തങ്ങള്‍ക്ക് കിട്ടിയ നഷ്ടപരിഹാരത്തില്‍ നിന്ന് ഒരു വിഹിതമെടുത്ത് നാട്ടുകാര്‍ക്കായി ആശുപത്രിയുണ്ടാക്കാന്‍ തീരുമാനിച്ചത്.
ഇത് യാത്രക്കാരും ചാരിറ്റി ഫൗണ്ടേഷനും രക്ഷാപ്രവർത്തിലെർപ്പെട്ടവരെ മറന്നില്ലന്നതിന് തെളിവാണന്ന് യാത്ര കാരുടെ പ്രതിനിധി കുടിയായ ചാരിറ്റി ഫൗണ്ടേഷൻ ജന.സെക്രട്ടറി കെ. അബ്ദു റഹിം ചിരാൽ പത്രസമ്മേളനത്തിൽ പറഞ്ഞു
വിമാന അപകടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അപകടത്തില്‍ പെട്ടവരുടെ കൂട്ടായ്മ അപകട സ്ഥലത്തെത്തിയിരുന്നു. വിമാന അപകട സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ പ്രദേശവാസികളോട് എന്നും നന്ദിയും കടപ്പെട്ടവരുമായെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.ഇതിന് ഓര്‍മ സ്മാകരകമായാണ് ആതുരാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വിമാന അപകട ചാരിറ്റി ഫൗണ്ടേഷന്‍ രൂപീകരിച്ചു.കരിപ്പൂര്‍ റണ്‍വേയുടെ ചേര്‍ന്നുള്ള ചിറയില്‍ ചുങ്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മതിയായ സൗകര്യങ്ങളില്ല.അന്ന് അപകടമുണ്ടായപ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ പോലും കഴിഞ്ഞിരുന്നില്ല.ഇതോടെയാണ് ഈ ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്.അപകടത്തില്‍ പരുക്കേറ്റവരും, മരിച്ചവരുടെ ബന്ധുക്കളുമാണ് കെട്ടിടം നിര്‍മാണത്തിന് പൂര്‍ണമായും ഫണ്ട് നല്‍കിയത്. ഇതിന്റെ ശിലാസ്ഥാപനം മൂന്നാം ആണ്ട് ദിനത്തില്‍ നടത്തിയിരുന്നു. വിമാന നതാവണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിൻ്റെ യും അനുവധി ലഭിക്കാൻ വൈകിയതിനാലാണ് നിർമ്മാന്നം വൈകിയത്
വിമാന അപകടത്തിന്റെ നാലാം ഓര്‍മ ദിനത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കാണ് തുടക്കമായത്. വിമാനത്താവള എന്‍.ഒ.സി, ആരോഗ്യവകുപ്പിന്റെ അംഗീകാരം, നഗരസഭ അംഗീകാരം തുടങ്ങിയവ ലഭിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കുന്നതിന് ധാരണ പത്രം നേരത്തെ സര്‍ക്കാറിന് കൈമാറിയിരുന്നു.ആശുപത്രിയോട് ചേര്‍ന്ന സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്.30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരുക്കുന്നത് ഒ.പി റൂം, ഫാർമസി ,ലാബ് ,രോഗികള്‍ക്ക് കാത്തിരിപ്പ് കേന്ദ്രം,മരുന്ന് സൂക്ഷിക്കാനുള്ള സൗകര്യങ്ങളടക്കം കെട്ടിടത്തിലുണ്ട്. കൂടുതല്‍ നിലകള്‍ നിര്‍മ്മിക്കാന്‍ പാകത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മിതി.
കരിപ്പൂരില്‍ വിമാന അപകടത്തോടെയാണ് വലിയ വിമാനങ്ങളുടെ അനുമതി പിന്‍വലിച്ചത്.വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ പിഴവാണന്ന് തെളിഞ്ഞിട്ടും,വിമാനതവളത്തിന്റെ പ്രശ്‌നമല്ലെന്ന് ബോധ്യമായിട്ടും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനസ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരേ തയ്യാറായിട്ടില്ല.റെസ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ വിലക്ക് നീങ്ങും.ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം നിലനിര്‍ത്തുന്നതിനും യാത്രാനിരക്ക് കുറയ്ക്കുന്നതിനും സഹായകമാകും.ബോയിങ് 777, വലിയ ജെറ്റ് വിമാനങ്ങള്‍ എന്നിവ സര്‍വിസ് നടത്തുന്നതോടെ വിപണിയിലും തൊഴിലവസരങ്ങളിലും കുതിപ്പുണ്ടാക്കാനാകും.
വലിയ വിമാനങ്ങൾ അടിയന്തിരമായി സർവ്വീസ് നടത്താൻ അടിയന്തിര തിരുമാനമുണ്ടാകണമെന്നും എംഡി എഫ് ജന:സെക്രട്ടറി കുടിയായ ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കു നി പത്രസമ്മേളനത്തിൽ പറഞ്ഞു
പത്രസമ്മേളനത്തിൽ വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി ജനറൽ സെക്രട്ടറി കെ അബ്ദുറഹിം ഓർഗനൈസിംഗ് സെക്രട്ടറി വി പി സന്തോഷ് കുമാർ
കോർഡിനേറ്റർ ഒ. കെ മൻസൂർ ബേപ്പൂർ ഭാരവാഹികളായ ഷെമീർ വടക്കൻ പി. എ. അബ്ദുൾ കലാം അസാദ് എൻ സി ജബ്ബാർ നരിക്കുനി , ഉമ്മർ കോയ തുറക്കൽ എന്നിവർ പങ്കെടുത്തു
Tags:
Malappuram News