Trending

എംഇഎസ് രാജ സ്കൂളിലെ ഓണം സൗഹൃദ സദസ്സ് 2025 ശ്രദ്ധേയമായി

എംഇഎസ് രാജ സ്കൂളിലെ ഓണം സൗഹൃദ സദസ്സ് 2025
ശ്രദ്ധേയമായി


ചാത്തമംഗലം: എം.ഇ.എസിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സദസ്സ് ശ്രദ്ധേയമായി. മാധ്യമപ്രവർത്തകനും  എഴുത്തുകാരനുമായ മുരളീധരൻ മാസ്റ്റർ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു . മുരളീധരൻ മാസ്റ്റർക്ക് 
 ഓണക്കോടി
നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും
ബിനു മുക്കം വരച്ച പെയിൻ്റിംഗ് സമ്മാനിക്കുകയും ചെയ്തു.
'ഓണം മാനവ സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു.



സ്കൂൾ ചെയർമാൻ പിടി അബ്ദുല്ലത്തീഫ് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ജോയിൻ സെക്രട്ടറി ആർ കെ ഷാഫി  ആശംസ നേർന്നു. വാർഡ് മെമ്പർ  ഹകീം മാസ്റ്റർ  സ്കൂൾ വൈസ് ചെയർമാൻ പിടി ആസാദ് , പിടിഎം എ പ്രസിഡൻ്റ് മുജീബ് റഹ്മാൻ സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ സി എസ് ,വൈസ് പ്രിൻസിപ്പാൾ റസീന കെ ഹെഡ്മാസ്റ്റർ കേശവൻ പി എന്നിവർ സംബന്ധിച്ചു. സ്കൂൾ സെക്രട്ടറി എം പി സി നാസർ സ്വാഗതം പറഞ്ഞു
 നാദബ്രഹ്മം ചാത്തമംഗലം ടീമിൻ്റെ  ശിങ്കാരി മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളുടെ പുലിക്കളിയും ,തുടർന്ന് നടന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകർ അവതരിപ്പിച്ച കൈകൊട്ടിക്കളി മോണ്ടിസോറി വിദ്യാർത്ഥികളുടെ മെഗാ തിരുവാതിര സ്കൂളിലെ പ്രൈമറി ,യു.പി, സെക്കൻഡറി ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മെഗാ ഡാൻസ് നാടേടി നൃത്തം  തുടങ്ങി വിവിധ നൃത്തനിർത്യങ്ങൾ നാടോടി ഗാനം എന്നിവ ''ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി
ശേഷം നടന്ന വിദ്യാർത്ഥികളുടെ കമ്പവലി മത്സരം കാണികൾക്ക് ആവേശമായി . വിജയികൾക്ക് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഒകെ അശ്റഫ് ,അബ്ദുൽ അസീസ്  സമ്മാന വിതരണം നടത്തി.

Post a Comment

Previous Post Next Post