ചെമ്പരത്തിപ്പൂവിൻ്റെ രോദനം
(കവിത)
രചന : ഉംറാസ് മത്തിപ്പറമ്പ്
𝚅𝙰𝚁𝙰𝙼𝙾𝚉𝙷𝙸 𝙾𝙽𝙻𝙸𝙽𝙴 𝙼𝙰𝙶𝙰𝚉𝙸𝙽𝙴
പാടത്തും പറമ്പിലും
പന്തലിച്ചു നിൽക്കുന്നു
ചെമ്പരത്തി നീ,
നിൻ്റെ ഇതളുകളിൽ
നൂറായിരം സ്വപ്നങ്ങൾ
നൂറായിരം വേദനകൾ.
നിന്നെ തേടിയെത്തുന്നു.
മന്ത്രവാദത്തിൻ്റെ ഇരുൾ
പൂജാകർമ്മത്തിൻ്റെ വെളിച്ചം
അവർക്കറിയുമോ, നിൻ്റെ
മൗനത്തിൻ്റെ ഭാരം?
നിൻ്റെ ഇതളുകളിലെ
കണ്ണീരിൻ്റെ ഉപ്പ്?
ഔഷധമൂല്യം ചൊല്ലി
ചായയായും താളിയായും
നിന്നെ മാറ്റുമ്പോൾ
നിൻ്റെ ആത്മാവിൻ്റെ
വേദനയറിയുന്നില്ലവർ.
ചെവിയിൽ ചൂടിയാൽ
ഭ്രാന്തനെന്നു വിളിച്ചവർ
നിൻ്റെ സൗന്ദര്യത്തെ
പരിഹസിച്ചവർ.
എങ്കിലും നീ പൂക്കുന്നു,
ചുവപ്പു നിറത്തിൽ,
പ്രതീക്ഷയുടെ പ്രതീകമായി.
നിൻ്റെ ഇതളുകളിൽ
പ്രഭാതമണഞ്ഞു,
സൂര്യനെ നോക്കി നീ
പുഞ്ചിരിക്കുന്നു.
നിൻ്റെ രോദനം
മഴയായി പെയ്യുന്നു,
ഭൂമിയെ തണുപ്പിക്കുന്നു.
രചന : ഉംറാസ് മത്തിപ്പറമ്പ്
𝚅𝙰𝚁𝙰𝙼𝙾𝚉𝙷𝙸 𝙾𝙽𝙻𝙸𝙽𝙴 𝙼𝙰𝙶𝙰𝚉𝙸𝙽𝙴
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
Tags:
Articles